spot_imgspot_img

അഴിമതിക്കെതിരെ പോരാട്ടം തുടരും; രമേശ് ചെന്നിത്തല

Date:

spot_img

തിരുവനന്തപുരം: അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എ.ഐ ക്യാമറ ഇടപാടിലെ ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്നും പിണറായി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി നല്‍കിയ സ്റ്റേ ഉത്തരവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സര്‍ക്കാരിനെ അഴിമതി നടത്തി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. സാധരണ ജനങ്ങളുടെ വിജയമാണ് കോടതി വിധിയെന്നും പിണറായി വിജയന്‍ സര്‍ക്കാരിനെ വെറുതെ വിടുമെന്ന ധാരണ വേണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

”എ.ഐ ക്യാമറ ഇടപാടിലെ നഗ്‌നമായ അഴിമതിക്കെതിരെ ഞാനും വി.ഡി സതീശനും കൊടുത്ത ഹര്‍ജിയില്‍ ബഹു: ഹൈക്കോടതി നല്‍കിയ ഉത്തരവ് സ്വാഗതാര്‍ഹമാണ്. എ.ഐ ക്യാമറയുടെ പേരിലുള്ള പിഴ ഈടാക്കല്‍, നിര്‍ത്തിവെയ്ക്കാനാണ് ഉത്തരവ്. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും പോക്കറ്റില്‍ കൈയ്യിട്ടു വരാന്‍ ഉദ്ദേശിച്ച പിണറായി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി നല്‍കിയ സ്റ്റേ ഉത്തരവ്.”

”ഞാന്‍ ആദ്യമായി ഈ ഇടപാടിലെ അഴിമതി പുറത്തുവിട്ടു കഴിഞ്ഞപ്പോള്‍ നിയമ മന്ത്രി പലവട്ടം വെല്ലുവിളിച്ചു ചോദിച്ചു എന്തേ കോടതിയില്‍ പോകത്തത്? സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അഴിമതി നടന്നിട്ടില്ല എന്ന് തറപ്പിച്ചു പറഞ്ഞു, എന്നാല്‍ ഈ ഇടപാടില്‍ അഴിമതി ഞാന്‍ പുറത്തുവിട്ട ശേഷം ഒരക്ഷരം പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ പ്രതികരണം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷിക്കുന്നു. കോടതി ഉത്തരവ് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണ്.”

”ജനങ്ങള്‍ ഒന്നാകെ പ്രതിഷേധിച്ചിട്ടും ഇടപാടിലെ വന്‍ അഴിമതിയുടെ തെളിവുകളും രേഖകളും ഞാന്‍ പല ഘട്ടങ്ങളില്‍ നല്‍കിയിട്ടും മൗനം പാലിച്ച മുഖ്യമന്ത്രിക്ക് ഇനിയെന്താണ് പറയാനുള്ളത്? ഒരു കാരണവശാലും സര്‍ക്കാരിനെ അഴിമതി നടത്തി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല. വിധി സാധരണ ജനങളുടെയും പാടത്തും പറമ്പിലും പണിയെടുക്കുന്നവരുടെയും കൂലി വേല ചെയ്തു ജീവിക്കുന്നവരുടെയും വിജയമാണ്. പിണറായി വിജയന്‍ സര്‍ക്കാരിനെ വെറുതെ വിടുമെന്ന ധാരണ വേണ്ട പോരാട്ടം തുടരും, അഴിമതിക്കെതിരെ ഇനിയും പ്രതികരിക്കും…”

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സിഎസ്ഐ ഇന്‍ആപ്പ് ഗ്ലോബല്‍ അവാര്‍ഡ് മാര്‍ ബസേലിയോസിലെ വിദ്യാര്‍ത്ഥികളുടെ സ്മാര്‍ട്ട് വേസ്റ്റ് ബിന്‍ പദ്ധതിക്ക്

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ ഇന്‍ആപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് സംഘടിപ്പിച്ച പതിമൂന്നാമത് സിഎസ്ഐ...

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്ന് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന...

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നടപടികൾ ശക്തിപ്പെടുത്തും : മുഖ്യമന്ത്രി

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നിലവിലുള്ള സ്‌പെഷ്യൽ മൊബൈൽ...

ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ 4 പേർ പിടിയിൽ

മലപ്പുറം: ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ...
Telegram
WhatsApp