Press Club Vartha

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; ലഹരി മരുന്ന് കൊണ്ട് വന്നത് വിശാഖപട്ടണത്ത് നിന്നും

കഴക്കൂട്ടം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. തുമ്പ പള്ളിത്തുറയ്ക്ക് സമീപം നെഹ്റു ജംഗ്ഷനിലാണ് ലഹരിമരുന്ന് വേട്ട. നെഹ്റു ജംഗ്‌ഷനിലെ വാടക വീട്ടിലും അവിടെ ഉണ്ടായിരുന കാറിൽ നിന്നുമായി 155 കിലോഗ്രാം കഞ്ചാവും 61 ഗ്രാം എംഡിഎംഎയും എക്സൈസ് സംഘം പിടികൂടി. ഇവയ്ക്ക് ലക്ഷങ്ങൾ വിലവരുമെന്നാണ് റിപ്പോർട്ടുകൾ. കഠിനംകുളം വലിയ വേളിയിൽ നിന്ന് 4 പേരെയും എക്‌സൈസിൻ്റെ പ്രത്യേക അന്വേഷണം പിടികൂടി. അറസ്റ്റിലായ പ്രതികളെല്ലാം മത്സ്യത്തൊഴിലാളികളാണ്.

കഠിനംകുളം സ്വദേശി 24 കാരൻ ജോഷോ, വലിയവേളി സ്വദേശികളായ 34 കാരൻ കാർലോസ്, 20 വയസ്സുള്ള ഷിബു, 34 കാരൻ അനു ആന്റണി എന്നിവരാണ് പിടിയിലായത്.

രണ്ടു ദിവസം മുമ്പ് എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റി നർകോട്ടിക് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വീട്ടിലെതാമസക്കാരായ പ്രതികളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് വിശാഖപട്ടണത്ത് നിന്ന് കഞ്ചാവ് എത്തിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന്  കാർ  പിന്തുടർന്നാണ് കഞ്ചാവ് പിടികൂടിയത്. വിശാഖപട്ടണത്ത് നിന്ന് കാർ മാർഗമാണ് ലഹരിവസ്തുക്കൾ  നെഹ്റു ജംഗ്ഷനിലെ വീട്ടിൽ എത്തിച്ചത്. ഈ സമയത്താണ് ഇവരെ പിടികൂടിയത്. കാറിനുള്ളിൽ 62 ബണ്ഢലും വീട്ടിലെ അലമാരയിൽ നിന്നും 10 ബണ്ഡലുമാണ് പിടികൂടിയത്. പ്രതികൾ ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന മൂന്ന് പാക്കറ്റുകളിലായുള്ള എംഎഡിഎംഎ യും പിടിച്ചെടുത്തു.

ഏകദേശം 75 ലക്ഷം രൂപ വില വരുന്ന കഞ്ചാവും, 2 ലക്ഷം രൂപ വില വരുന്ന എംഎഡിഎംഎയുമാണ് പിടികൂടിയത്. പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച് കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ വി എ സലിം,തിരുവനന്തപുരം നർക്കോട്ടിക് സ്പെഷ്യൽസ് കോഡ് സർക്കിൾ ഇൻസ്പെക്ടർ ബി എൽ ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. കൂടുതൽ ചോദ്യം ചെയ്യുന്നതിന് വേണ്ടി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.

Share This Post
Exit mobile version