Press Club Vartha

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മെക്ക അനുശോചനം രേഖപ്പെടുത്തി

 തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ മെക്ക തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മെക്ക സംസ്ഥാന പ്രസിഡണ്ടും മുൻ ന്യുനപക്ഷ ക്ഷേമ വകുപ്പ് ഡയറ്കടറുമായ പ്രൊഫ. ഡോ. പി നസീർ അനുശോചന യോഗം ഉദ്‌ഘാടനം ചെയ്തു.

സംസ്ഥാനത്ത് പിന്നാക്ക ക്ഷേമ വകുപ്പ് സ്ഥാപിക്കുന്നതിലും ന്യുനപക്ഷ ക്ഷേമ പദ്ധതികൾ സമയ ബന്ധിതമായി നടപ്പിലാക്കുന്നതിലും ബദ്ധ ശ്രദ്ധ കാണിച്ച ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. മെക്ക ജില്ലാ പ്രസിഡണ്ട് ഡോ. എ നിസാറുദ്ദീൻ, ദേശീയ സെക്രട്ടറി പ്രൊഫ. ഇ. അബ്ദുൽ റഷീദ്, ജില്ലാ സെക്രട്ടറി ഡോ.നൗഷാദ് വി, ഡോ. എസ്. എ. ഷാനവാസ്, മുഹമ്മദ് ആരിഫ് ഖാൻ, ഡോ ഷംസീർ, അഷ്‌റഫ് തുടങ്ങിയവർ സംബന്ധിച്ചു.

Share This Post
Exit mobile version