spot_imgspot_img

കാലത്തെക്കുറിച്ചുള്ള മാറിയ ബോധ്യമായിരിക്കും അടുത്ത ചലച്ചിത്രത്തിന്റെ പ്രമേയമെന്ന് സനൂസി

Date:

spot_img

തിരുവനന്തപുരം: മാറുന്ന കാലത്തെ ചുറ്റിപ്പറ്റി ആയിരിക്കും തന്റെ അടുത്ത ചലച്ചിത്രമെന്ന് വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി. “എന്റെ മനസ്സിലുള്ള പ്രമേയം കാലത്തെ കുറിച്ചുള്ളതാണ്. കാലത്തെക്കുറിച്ചുള്ള

ബോധ്യം മാറിക്കൊണ്ടിരിക്കുന്നു. ഭാവി ഇതിനകം തന്നെ അറിഞ്ഞു കഴിഞ്ഞതായി ഫിസിക്സ് പറയുന്നു. കാലവും ജീവിതവും ഉൾക്കൊള്ളുന്ന നിഗൂഢതയുടെ അംശങ്ങൾ പേറുന്ന പ്രമേയമാണ് മനസ്സിലുള്ളത്,”

28-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അവസാന ദിനം ‘മാസ്റ്റർ ക്ലാസ്സ്‌’ സെഷനിൽ സംസാരിക്കവേ, 40 ലേറെ ഫീച്ചർ, ഹ്രസ്വ സിനിമകൾ സംവിധാനം ചെയ്ത 84-കാരനായ സനൂസി പറഞ്ഞു.

സ്നേഹമില്ലാതെ ജീവിതത്തിന് ഒരു സാധ്യതയുമില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. “സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് കഥ പറച്ചിൽ. കഥ പറയുന്നതിൽ മാനുഷികത ഉണ്ട്. മൃഗങ്ങൾക്ക് അവരുടെ അപ്പൂപ്പൻമാരുടെയോ അമ്മൂമ്മമാരുടെയോ കഥകൾ പറയാൻ കഴിയില്ല. മനുഷ്യർക്കേ സാധിക്കുകയുള്ളൂ,” അദ്ദേഹം പറഞ്ഞു.

 

നാടകീയ രീതിയിൽ പറയാനായി കഥകൾ ശേഖരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതീവ രസകരങ്ങളായ സംഭവങ്ങളും നാടകീയതയും ഉദ്ദ്വേഗങ്ങളും ഉള്ള കഥ തെരഞ്ഞെടുക്കണം. ഒരു കെട്ടിടത്തിൽ നിന്ന് ഒരാൾ ചാടാൻ ഉറച്ചു തീരുമാനിച്ചാൽ അതിൽ കഥയില്ല. അയാൾ ചാടുക തന്നെ ചെയ്യും.

എന്നാൽ ചാടണോ വേണ്ടയോ എന്ന ആശയകുഴപ്പമുള്ള ആൾ കഥയാണ്, ” സനൂസി വിശദീകരിച്ചു.

 

എല്ലാ മതങ്ങളും ഒരു പരിധിവരെ അവരുടെ ആദർശങ്ങൾ മലിനപ്പെടുത്താറുണ്ട്.മനുഷ്യരാകട്ടെ പവിത്രത കളങ്കപ്പെടുത്താൻ കഴിയുന്നവരുമാണ്.

കാലാന്തരത്തിൽ ചില മതങ്ങൾ മൃതിയടയും. മതങ്ങളിൽ ദൈവീകത ഉള്ള കാലത്തോളം അവ അതിജീവിക്കുമെന്നാണ് ഞാൻ കരുതുന്നത്-അദ്ദേഹം വ്യക്തമാക്കി.

ദൈവത്തിന്റെ അസ്തിത്വത്തെ ക്കുറിച്ചുള്ള ചോദ്യത്തിന് ദൈവമുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും എന്നാൽ ആ രീതിയിലുള്ള എന്തോ ഒന്ന്, ആരോ ഒന്ന് ഉണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നു എന്നായിരുന്നു സനൂസിയുടെ മറുപടി. “അതെനിക്ക് തെളിയിക്കാനാവില്ല.

ഒരു മതവും പൂർണ്ണമല്ല.  എന്നാൽ എല്ലാ മതങ്ങളിലും ദൈവീകതയുടെ ഒരു സ്പർശം ഉണ്ടെന്ന് തോന്നാറുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

തിയറ്റർ പശ്ചാത്തലം അഭിനേതാവിന് മികച്ച ഗുണം ചെയ്യും. ചിലരുടെ സവിശേഷതയാർന്ന വ്യക്തിപ്രഭാവം സിനിമയ്ക്ക് മുതൽക്കൂട്ടാണ്. മറ്റുള്ള ആളുകൾക്ക് സാധിക്കാത്ത നടന ഭാവങ്ങൾ പ്രദർശിപ്പിക്കുക എന്നതാണ് അഭിനേതാവിന്റെ യഥാർത്ഥ ജോലി.

എന്താണ് നല്ല സിനിമ എന്ന ചോദ്യത്തിന് ക്രിസ്റ്റോഫ് സനൂസിയുടെ ഉത്തരം ഇപ്രകാരമായിരുന്നു:

സിനിമ എന്നല്ല ഏത് കലാരൂപവും ആകട്ടെ, ആസ്വദിച്ച് കഴിഞ്ഞശേഷം പ്രേക്ഷകരുടെ, ആസ്വാദകന്റെ ഉള്ളിലെ മനുഷ്യത്വത്തെ

എന്തെങ്കിലും രീതിയിൽ ഉയർത്താൻ സാധിച്ചുവെങ്കിൽ ആ കല വിജയിച്ചു. മറിച്ച് മാനുഷികത ഇകഴ്ത്താനാണ് ഇടയാക്കിയതെങ്കിൽ ആ കഥ വിഷമാണ്”.

സെഷനിടയിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സനൂസിയുടെ ‘ദി പെർഫെക്ട് നമ്പർ’ എന്ന സിനിമയുടെ അൽപ്പം ഭാഗങ്ങളും പ്രദർശിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

ഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തുവെന്ന് റിപ്പോർട്ട്....

പൾസർ സുനി പുറത്തേക്ക്; ജാമ്യം അനുവദിച്ചു

എറണാകുളം: നീണ്ട ഏഴ് വർഷത്തെ ജയിൽ വാസത്തിനു ശേഷം പൾസർ സുനി...

എം പോക്സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തും; മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം: മലപ്പുറം ജില്ലയില്‍ എം പോക്സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട...

ഇനി മുതൽ മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം

തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ വാട്സ് ആപ്പിലൂടെ അറിയിക്കാം. തദ്ദേശ...
Telegram
WhatsApp