spot_imgspot_img

മതനിരപേക്ഷ നിലപാടാണ് സംസ്ഥാന സർക്കാരിൻ്റെ മുഖമുദ്ര: മന്ത്രി വി എൻ വാസവൻ

Date:

spot_img

തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വർഗീയ കലാപങ്ങളില്ലാത്ത നാടായി കേരളം മാറിയത് സർക്കാർ പുലർത്തുന്ന മത നിരപേക്ഷ മൂല്യങ്ങളുടെ ഫലമാണെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കിടപ്പാടം, വിദ്യാഭ്യാസം, ആഹാരം എന്നിവ എല്ലാ വിഭാഗങ്ങൾക്കും ലഭിക്കണം. സമൂഹത്തിൻ്റെ പിന്നാക്കാവസ്ഥ മാറണം.നാലു ലക്ഷത്തിൽപരം വീടുകൾ ഭവനരഹിതർക്ക് ഇതിനകം നിർമിച്ചു നൽകി.600 രൂപയിൽ നിന്ന് 1600 രൂപയായി സാമൂഹിക സുരക്ഷ പെൻഷൻ വർദ്ധിപ്പിച്ച സർക്കാരാണിത്.ക്രിസ്തുമസിന് മുൻപ് സാമൂഹിക പെൻഷൻ വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്.

ആദ്യ മന്ത്രിസഭ യോഗത്തിൻ്റെ ചരിത്രപരമായ തീരുമാനം അതിദാരിദ്ര്യ നിർമാർജനമായിരുന്നു. കടത്തിണ്ണകളിൽ അന്തിയുറങ്ങിയ മനുഷ്യരെയടക്കം പുനരധിവസിപ്പിച്ചു കൊണ്ട് അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളം മാറും. അന്തർദേശീയ നിലവാരമുള്ള പത്ത് തുറമുഖങ്ങളിൽ ഒന്നായി വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായിരിക്കുകയാണ്.മലയോര, തീരദേശ ഹൈവേ വികസനത്തിനടക്കം 5800 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചു. ഗെയിൽ പൈപ്പ് ലൈൻ, വാട്ടർ മെട്രോ കെ ഫോൺ എന്നിവയാഥാർത്ഥ്യമാക്കി.ശബരിമല എയർപോർട്ട് പരിസ്ഥിതിക ആഘാത പഠനം പൂർത്തിയാക്കി സ്ഥലമേറ്റെടുക്കലിലേക്ക് കടന്നു ‘അബ്രാഹ്മണരെ പൂജാരികളാക്കി മാറ്റിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം.

ലോക കേരള സഭ, താലൂക്ക് തല അദാലത്ത് ,കേരളീയം എന്നീ പരിപാടികളുടെ ബഹിഷ്ക്കരണ തുടർച്ചയാണ് നവകേരള സദസിലും പ്രതിപക്ഷം തുടരുന്നത് .
പ്രതിപക്ഷ എതിർപ്പുകളെ തള്ളിക്കളഞ്ഞ് വൻ ജനാവലിയാണ് പരിപാടിയിലെത്തുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എം പോക്സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തും; മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം: മലപ്പുറം ജില്ലയില്‍ എം പോക്സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട...

ഇനി മുതൽ മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം

തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ വാട്സ് ആപ്പിലൂടെ അറിയിക്കാം. തദ്ദേശ...

ഭക്ഷ്യ സുരക്ഷ: ഓണവിപണിയിൽ നടത്തിയത് 3881പരിശോധനകൾ

തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി...

നിരവധി കേസുകളിലെ പ്രതിയായ കൊടും ക്രിമിനലിനെ പിടികൂടി മംഗലപുരം പോലീസ്

തിരുവനന്തപുരം: നിരവധി കേസുകളിലെ പ്രതിയായ കൊടും ക്രിമിനലിനെ പിടികൂടി മംഗലപുരം പോലീസ്....
Telegram
WhatsApp