
തിരുവനന്തപുരം പോത്തൻകോട് 36 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത-സജി ദമ്പതികളുടെ മകന്‍ ശ്രീദേവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുഞ്ഞിന്റെ ടൗവല്‍ കിണറ്റിൻ്റെ കൈവരിയിൽ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ പോത്തൻകോട് പൊലീസ് കഴക്കൂട്ടം ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെടുത്തത്. സംഭവവത്തിൽ കുട്ടിയുടെ മാതാവ് സുരിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് വരികയാണ്. പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു.