Press Club Vartha

മുരുക്കുംപുഴ ഇൻഫന്റ് ജീസസ് കോൺവെൻറ് ഐ.എസ് .സി.സ്കൂളിൽ റോബോട്ടിക് ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എക്സ്പോ സംഘടിപ്പിച്ചു

തിരുവനന്തപുരം: മുരുക്കുംപുഴ ഇൻഫന്റ് ജീസസ് കോൺവെൻറ് ഐ.എസ് .സി.സ്കൂൾ സയൻസ് ഫെസ്റ്റ്, ടെക്സ്റ്റ് ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു. മുൻ സീനിയർ എഐ സയന്റിസ്റ്റ് ഗവേഷകൻ ഡോക്ടർ നീതു മറിയം ജോയ് യോഗം ഉദ്ഘാടനം ചെയ്തു.

റോബോട്ടിക് ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എക്സ്പോയിൽ ശാസ്ത്ര ബോധവും ഗവേഷണ താല്പര്യവും തുറന്നുകാട്ടുന്ന വൈവിധ്യമാർന്ന 9 പ്രോജക്ടുകൾ കുട്ടികൾ അവതരിപ്പിച്ചു. വി ആർ, എ ആർ ,ഗെയിംസ് സെക്ഷൻ, ഡ്രോൺസ്, യൂണിടെക് സ്കാവഞ്ചർ ഹണ്ട് എന്നിവ നടത്തി. വൈകുന്നേരം 3: 30ന് പ്ലാനറ്ററി സയൻസ് മേധാവി ഡോക്ടർ സതീഷ് തമ്പി(Head of planetary Science, Principal Investigator,PAPA-ADITHYA L 1 Mission, Vikram Sarabhai Space Centre.) കുട്ടികളുമായി സംവദിച്ചു.

യോഗത്തിൽ സ്കൂൾമാനേജർ സിസ്റ്റർ മേരി വാസ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജാൻസി ജോസഫ്, എജ്യുക്കേഷൻ ആൻഡ് ഇന്നൊവേഷൻ യൂണിടെക് ഹെഡ്അഖില ഗോമസ് പൂർവ്വ വിദ്യാർത്ഥി സത്യാകൃഷ്ണൻ(Assistant Manager SBI), പിടിഎ പ്രസിഡന്റ് രാജേഷ് സി.വി.എന്നിവർ സംസാരിച്ചു.

Share This Post
Exit mobile version