Press Club Vartha

അശാസ്ത്രീയ ദേശീയപാത വികസനത്തിനെതിരെ കണിയാപുരത്ത് രാപകൽ സമരം

 

കെ.എസ്.ആർ.ടി.സി ഡിപ്പോ,​ ടെക്നോസിറ്റി,​ റെയിൽവേ സ്റ്റേഷൻ,​ സി.ആർ.പിഎഫ് ക്യാമ്പ്,​ നൂറുകണക്കിന് വ്യാപര സ്ഥാപനങ്ങൾ,​ സ്കൂളുകൾ,​ ആരാധനലയങ്ങൾ എന്നിവയടക്കം ജനസാന്ദ്രതയേറിയ കണിയാപുരം പ്രദേശത്തെ അശാസ്ത്രീയ ദേശീയപാത വികസനത്തിനെതിരെ  കണിയാപുരത്ത് ബുധനാഴ്ച​ രാപകൽ സമരത്തും നടത്തും. കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ നേതത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരം വൈകിട്ട് നാലിന് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.

കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേ ആകാമെങ്കിൽ ജനസാന്ദ്രതയേറിയ   കണിയാപുരത്തെ എന്തുകൊണ്ട് അവഗണിക്കുന്നുവെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. ദേശീപാതയുമായി ബന്ധിക്കുന്ന നിരവധി ഇടറോഡുകളും സ്ഥിതിചെയ്യുന്ന കണിയാപുരത്ത് കഴക്കൂട്ടം മോഡലിൽ എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

തോട്ടുംകര നൗഷാദിന്റെ അധ്യക്ഷതയിൽ കൂടുന്ന പ്രതിഷേധ പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ഹരി നിലയം, വി,ശശി എംഎൽഎ, മുൻ എംഎൽഎ മാരായ മാങ്കോട് രാധാകൃഷ്ണൻ, എം എ വാഹിദ്, സി ദിവാകരൻ, ജില്ലാ പഞ്ചായത്ത് അംഗം എം ജലീൽ, മുൻ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം മുനീർ തുടങ്ങി രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുക്കും. പതിനെട്ടാം തീയതി രാവിലെ 8.30 മണിക്ക് രാപ്പകൽ സമരത്തിന്റ സമാപന സമ്മേളനവും നടക്കും

Share This Post
Exit mobile version