തിരുവനന്തപുരം: കാലവർഷക്കെടുതിയില്‍ തകർന്ന റോഡുകളുടെ പുരുദ്ധാരണത്തിന് നെടുമങ്ങാട് മണ്ഡലത്തില്‍ 17 റോഡുകള്‍ക്ക് 1.7 കോടി രൂപ അനുവദിച്ചതായി മന്ത്രി ജി.ആർ.അനില്‍ അറിയിച്ചു.
കരകുളം പഞ്ചായത്തിലെ കാരമൂട്, കഴുനാട്, ലക്ഷം വീട് റോഡ് 10 ലക്ഷം, കിഴക്കേക്കോണം പച്ചക്കാട് റോഡ് 10 ലക്ഷം, ക്രൈസ്റ്റ് നഗർ – വലിയവിള തരംഗിണി റോഡ് 10 ലക്ഷം, വഴയില ചാമവിള റോഡ് 10 ലക്ഷം, മാണിക്കല്‍ പഞ്ചായത്തിലെ കീഴാമലയ്ക്കല്‍ തങ്കമല – പത്തേക്കർ റോഡ് 10 ലക്ഷം, നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ ഉഴപ്പാക്കോണം കല്ലുവിള റോഡ് 10 ലക്ഷം, ചെല്ലാംകോട് എല്‍.പി.എസ് റോഡ് 10 ലക്ഷം, പനങ്ങോട്ടേല നീന്തല്‍ക്കുളം റോഡ് 10 ലക്ഷം, അമ്പാലിക്കോണം – വേങ്ങോട് റോഡ് 10 ലക്ഷം, പോത്തന്‍കോട് പഞ്ചായത്തിലെ തേരുവിള പണയില്‍ക്കട റോഡ് 10 ലക്ഷം, വെമ്പായം പഞ്ചായത്തിലെ നെടുവേലി മുടിപ്പുറ ക്ഷേത്രം റോഡ് 10 ലക്ഷം, അണ്ടൂർക്കോണം പഞ്ചായത്തിലെ അമ്പനാട് വില്ലേജ് റോഡ് 10 ലക്ഷം, കുളിർനിറ്റിക്കരി കെ.എന്‍.കെ റോഡ് 10ലക്ഷം, വെമ്പായം പഞ്ചായത്ത് കൊഞ്ചിറ ശിവന്‍കോണം റോഡ് 10 ലക്ഷം, വെങ്കിട്ടയില്‍ – കാഞ്ഞാവിളാകം റോഡ് 10 ലക്ഷം, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ഇരുമരം – കരിപ്പൂർ ഗവ.ഹൈസ്കൂള്‍ റോഡ് 10 ലക്ഷം, തോട്ടുമുക്ക് പത്താം കല്ല് ക്ഷേത്രനട റോഡ് 10 ലക്ഷം എന്നീ റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.