ഡൽഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. ഇന്ന് രാവിലെ 6 മണി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപയാണ് കുറച്ചത്. സാധാരണക്കാരോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രഖ്യാപനം. ഇതോടെ, കൊച്ചിയിൽ പെട്രോളിന് വില 105 രൂപ 50 പൈസയാകും പുതുക്കിയ വില. ഡീസൽ 94 രൂപ 50 പൈസയും. അതെ സമയം ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയിൽ നിന്ന് 94.72 രൂപയായി കുറഞ്ഞു. ഡീസൽ വില 89.62 രൂപയിൽ നിന്ന് 87.62 രൂപയായാണു കുറഞ്ഞത്. 2 വർഷത്തിന് ശേഷമാണ് ഇന്ധന വില കുറയ്ക്കുന്നത്.