Press Club Vartha

തിരുവനന്തപുരത്ത് യുവ ഡോക്ടർ മരിച്ച നിലയിൽ; വെള്ളനാട് സ്വദേശിനി ഡോ.അഭിരാമിയെയാണ് ഉള്ളൂരിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

തിരുവന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ യുവ ഡോക്ട താമസ സ്ഥലത്ത് മരിച്ച നിലയില്‍. സീനിയര്‍ റെസിഡന്റ് ഡോ. അഭിരാമിയെയാണ് മെഡിക്കൽ കോളേജിന് സമീപം ഉള്ളൂർ പിടി ചാക്കോ നഗറിലെ ഫ്‌ലാറ്റിലെ റ്റമിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം ജില്ലയിലെ  വെള്ളനാട് സ്വദേശിനിയാണ് ഡോ. അഭിരാമി. അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചതാണ് മരണകാരണമെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. മെഡിക്കല്‍ കോളേജ് പൊലീസ് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി അന്വേഷനം ആരംഭിച്ചു.

Share This Post
Exit mobile version