Press Club Vartha

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. തിരുവനന്തപുരം പുളിമാത്താണ് സംഭവം നടന്നത്. ഡിവൈഎഫ്ഐ – ബിജെപി സംഘർഷത്തെ തുടർന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റത്. കമുകിൻകുഴി സ്വദേശിയായ സുജിത്ത് (24) ന് ആണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.

തെര‍ഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സുജിത്തിന്റെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. സുജിത്തിന്‍റെ തലയ്ക്കാണ് പരിക്കേറ്റത്. കയ്യിലും പരിക്കേറ്റു.ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റിയംഗമാണ് ആക്രമണത്തിന് ഇരയായ സുജിത്ത്. സുജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നാലോളം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്നാണ് സുജിത്ത് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Share This Post
Exit mobile version