spot_imgspot_img

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു

Date:

spot_img

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. തിരുവനന്തപുരം പുളിമാത്താണ് സംഭവം നടന്നത്. ഡിവൈഎഫ്ഐ – ബിജെപി സംഘർഷത്തെ തുടർന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റത്. കമുകിൻകുഴി സ്വദേശിയായ സുജിത്ത് (24) ന് ആണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.

തെര‍ഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സുജിത്തിന്റെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. സുജിത്തിന്‍റെ തലയ്ക്കാണ് പരിക്കേറ്റത്. കയ്യിലും പരിക്കേറ്റു.ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റിയംഗമാണ് ആക്രമണത്തിന് ഇരയായ സുജിത്ത്. സുജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നാലോളം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്നാണ് സുജിത്ത് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കുറഞ്ഞവിലയില്‍ സ്‌റ്റേഷനുകളില്‍ ഭക്ഷണവിതരണം ആരംഭിച്ച് റെയില്‍വേ

ഡൽഹി: ട്രെയിൻ യാത്രികർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാനൊരുങ്ങി റെയിൽവേ. രാജ്യത്ത്...

എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി: ഗ്രേസ് മാർക്ക് നിശ്ചയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകൾക്ക് നൽകേണ്ട ഗ്രേസ് മാർക്ക് നിശ്ചയിച്ചു....

ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌

തിരുവനന്തപുരം: സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള...

ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു

കോട്ടയം: ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു. ഈരാറ്റുപേട്ട വാഗമൺ റോഡിലാണ് അപകടം...
Telegram
WhatsApp