Press Club Vartha

അടൂർ വാഹനാപടകം; മകൻ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്

അടൂർ: അടൂർ വാഹനാപകടത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മരിച്ച ഹാഷിമിന്റെ പിതാവ് ഹക്കിം. മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കി ഹക്കിം. വീട്ടിലുണ്ടായിരുന്ന ഹാഷിമിന് ഒരു ഫോൺ കാൾ വന്നുവെന്നും ഉടനെ വരാമെന്നും പറഞ്ഞു ഹാഷിം വീട്ടിൽ നിന്ന് പോകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം വണ്ടിയിലുണ്ടായിരുന്ന അനുജയെ തനിക്ക് പരിചയമില്ലെന്ന് ഹക്കിം പറഞ്ഞു.

നല്ല മനകരുത്തുള്ള വ്യക്തിയാണ് ഹാഷിമെന്നും ആത്മഹത്യ ചെയ്യില്ലെന്നും ഹക്കിം പറയുന്നു. മാത്രമല്ല ആര്‍ക്ക് എന്ത് ആപത്ത് വന്നാലും അവരെ സഹായിക്കാന്‍ മുന്‍പന്തിയില്‍ ചെന്ന് നില്‍ക്കുമെന്നും എല്ലാവർക്കും ഏറെ പ്രയങ്കരനാണെന്നും പിതാവ് പറയുന്നു.

നൂറനാട് സ്വദേശിനി അനുജ രവീന്ദ്രനും (37) ചാരുംമൂട് സ്വദേശി ഹാഷിമും (31) അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം. അതെ സമയം ഹക്കിം വന്നു വിളിച്ചപ്പോൾ അനുജ ആദ്യം ഹാഷിമിനൊപ്പം പോകാന്‍ തയ്യാറായില്ലെന്നാണ് യുവതിയുടെ സഹപ്രവര്‍ത്തകരുടെ മൊഴി. പോകാൻ തയ്യാറാകാതെ ഇരിന്നതോടെ ഹാഷിം ആക്രോശിച്ചപ്പോൾ അനുജ വാഹനത്തിലേക്ക് കയറിയെന്നും അധ്യാപകർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

കൂടാതെ കാർ അമിത വേഗതയിലായിരുന്നുവെന്നും ഓടിക്കൊണ്ടിരിക്കെ അനുജ ഇരുന്ന വശത്തെ ഡോര്‍ മൂന്ന് തവണ തുറന്നെന്നുമാണ് അപകടം നടക്കുന്നത് കണ്ട ദൃക്‌സാക്ഷി വെളിപ്പെടുത്തിയിരുന്നു. എന്തായാലും ഇരുവരുടെയും മരണത്തിൽ ദുരൂഹത തുടരുകയാണ്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Share This Post
Exit mobile version