Press Club Vartha

അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു

പത്തനംതിട്ട: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. പത്തനംതിട്ട തെങ്ങമത്താണ് സംഭവം. രണ്ടു ദിവസം മുൻപാണ് പശുവും കിടാവും ചത്തത്. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. തീറ്റയ്ക്ക് ഒപ്പം അബദ്ധത്തിൽ അരളി ചെടിയും നൽകിയിരുന്നു. അടുത്തുള്ള വീട്ടുകാർ വെട്ടികളഞ്ഞ അരളി ചെടിയാണ് ഇവർ തീറ്റയ്ക്കൊപ്പം നൽകിയത്.

അരളി കഴിച്ച ശേഷം പശുവിനു ബുദ്ധിമുട്ട് ശ്രദ്ദയിൽപ്പെട്ട പശു ഉടമ മൃഗാശുപത്രിയിൽ നിന്ന് ദഹനക്കേടിനുള്ള മരുന്ന് വാങ്ങിയിരുന്നു. ഇതിനു മുന്നേ പശു ചക്ക കഴിച്ചിരുന്നു അതുമൂലമുള്ള ദഹനക്കേടാണെന്ന് കരുതിയാണ് ദഹനക്കേടിനുള്ള മരുന്ന് വാങ്ങിയത്. എന്നാൽ മരുന്നുമായി ഉടമ വീട്ടിലെത്തിയപ്പോഴേക്കും പശുക്കിടാവ് ചത്തിരുന്നു. തുടർന്ന് തള്ള പശുവിനെ മരുന്നു നൽകിയെങ്കിലും വീണ്ടും ബുദ്ധിമുട്ട് തുടർന്നുകൊണ്ടിരുന്നു. ഇതോടെ സബ് സെന്ററിലുള്ള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറുടെ സഹായത്തോടെ പശുവിന് കുത്തിവെപ്പും എടുത്തിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തള്ളപ്പശുവും ചത്തും. എന്നാൽ അപ്പോഴും എന്താണ് കാരണം എന്ന് മനസിലായിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് അരളി ചെടി തിന്നതാണ് കാരണമെന്ന് വ്യക്തമായത്.

Share This Post
Exit mobile version