തിരുവനന്തപുരം: പുതിയൊരു ചുവടുവയ്പ്പുമായി പള്ളിപ്പുറം സി ആർ പ എഫ്. കുടുംബങ്ങളെ ശാക്തീകരിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമാമായി പുതിയ പദ്ധതി ആരംഭിച്ച് പള്ളിപ്പുറം സി ആർപ്പ് എഫ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 5 എഞ്ചിനിയറിംഗ് കോളേജുകളുമായി പള്ളിപ്പുറം സി ആർ പി എഫ് ധാരണാപത്രം ഒപ്പിട്ടു.
സിആർപിഎഫിലെ രക്തസാക്ഷികളുടെയും വിരമിച്ചവരുടെയും സേവനമനുഷ്ഠിക്കുന്നവരുടെയും മക്കൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ നൽകുന്നതിനുള്ള ഒരു ചുവടുവയ്പ്പായിട്ടാണ് ഈ ധാരണപാത്രം ഒപ്പിട്ടത്. രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി (ഡോ. എസ് സുരേഷ് ബാബു, പ്രിൻസിപ്പൽ), ക്രൈസ്റ്റ് നോളജ് സിറ്റി മൂവാറ്റുപുഴ എറണാകുളം (ഇ. പി.ജെ. പൗലോസ് ബി.ഇ. MOT), മാർ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി നാലാഞ്ചിറ (ഡോ. വിശ്വനാഥ റാവു,), കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസ് പള്ളിക്കത്തോട് (എസ്.ആർ.ദീപ. പ്രിൻസിപ്പൽ,), സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, വെള്ളനാട് (ഡോ. കെ.ആർ.കൈമൾ, ഡയറക്ടർ) എന്നീ കോളേജുമായിട്ടാണ് ധാരണ പത്രം ഒപ്പുവെച്ചത്.
വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് പള്ളിപ്പുറം സി ആർ പി എഫ് മെൻസ് ക്ലബിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ആർസിഡബ്ല്യുഎ പ്രസിഡൻറ് മിനി വിനോദ് കാർത്തിക്, സി ആർ പി എഫ് പള്ളിപ്പുറം ഡി ഐ ജി വിനോദ് കാർത്തിക്, കമാൻഡൻ്റ് രാജേഷ് യാദവ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.