Press Club Vartha

കഴക്കൂട്ടത്തെ പ്രമുഖ വ്യാപാരിയായിരുന്ന അബ്ദുൽ സത്താർ അന്തരിച്ചു.

തിരുവനന്തപുരം: കഴക്കൂട്ടത്തെ പ്രമുഖ വ്യാപാരിയായിരുന്ന അബ്ദുൽ സത്താർ അന്തരിച്ചു.
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കഴക്കൂട്ടം യൂണിറ്റ് പ്രസിഡൻ്റും ജില്ലാ സെക്രട്ടറിയുമായ ഷൈൻ സത്താറിന്റെ പിതാവാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി കഴക്കൂട്ടം യൂണിറ്റിന്റെ മുൻപ്രസിഡന്റും നിലവിൽ വ്യാപാരി വ്യവസായി ട്രസ്റ്റിന്റെ ചെയർമാനുമായിരുന്നു മരണപ്പെട്ട അബ്ദുൽ സത്താർ. മൃതദേഹം മംഗലാപുരത്തുള്ള മകളുടെ വസതിയിലാണ്. പരേതയായ ലൈല സത്താറാണ് ഭാര്യ.
ബിന്ദു(ഫാമില), ഷൈൻ എ സത്താർ (ബിജു ) എന്നിവർ മക്കളും, ഷാനവാസ്‌, റീസ ഷൈൻ എന്നിവർ മരുമക്കളുമാണ്.
മൃതദേഹം വൈകുന്നേരം 3 മണിക്ക് പെരുമാതുറ കമ്മൂണിറ്റി ഹാളിൽ എത്തിക്കും. ഖബറടക്കം അസർ നമസ്കാരത്തിന് മുൻപ്  പെരുമാതുറ വലിയ പള്ളിയിൽ നടക്കും

Share This Post
Exit mobile version