spot_imgspot_img

ടീച്ചേഴ്സ് ട്രെയ്നിംഗ് ക്യാമ്പ് നടത്തി

Date:

ആറ്റിങ്ങൽ : വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കായുള്ള ടീച്ചേഴ്സ് ട്രെയ്നിംഗ് ക്യാമ്പ് ആറ്റിങ്ങൽ പാലാംകോണം അൽ-ഫിത്റ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ അധ്യാപക പരിശീലന പരിപാടി വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ സഫീർ കുളമുട്ടം അധ്യക്ഷനായി. വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് സംസ്ഥാന ട്രെയ്നർമാരായ അഹമ്മദ് കോയ മങ്കട, സഹൽ അരീപ്ര എന്നിവർ മുഖ്യ പരിശീലനം നൽകി.

മാഹീൻ സ്വലാഹി വിഴിഞ്ഞം, ശറഫുദ്ധീൻ പൂന്തുറ, സിറാജുദ്ധീൻ പാങ്ങോട് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. വിസ്‌ഡം ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി മനാഫ് പാലാംകോണം, വിസ്‌ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ ജമീൽ ജലാലുദ്ധീൻ എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ മണ്ഡലം കൺവീനർ ഫഹദ് ബഷീർ സ്വാഗതവും മാഹീൻകുട്ടി നന്ദിയും പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി ഡോ കെ. ശിവപ്രസാദ് വിരമിക്കുന്നു

തിരുവനന്തപുരം: പതിനായിരം ഹൃദയങ്ങളെ സ്പർശിച്ച, അവരുടെ ഹൃദയങ്ങളിൽ ദൈവത്തിൻ്റെ കൈയ്യൊപ്പ് ചാർത്തിയ,...

ദേശീയപാത വികസനം: പ്രദേശവാസികൾക്ക് അസൗകര്യങ്ങൾ ഉണ്ടായാൽ പരിഹരിക്കും : മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കണിയാപുരം, പള്ളിപ്പുറം പ്രദേശത്തെ ജനങ്ങൾക്ക് യാത്രാക്ലേശം...

സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

തിരുവനന്തപുരം: സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. ഏറെ...

​​​​​​​ആരോഗ്യമുള്ള യുവസമൂഹത്തെ വാർത്തെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ആരോഗ്യമുള്ള യുവസമൂഹത്തെ വാർത്തെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി വിദ്യാർത്ഥികളുടെ കായികക്ഷമത...
Telegram
WhatsApp