കഴക്കൂട്ടം: കാര്യവട്ടം ക്യാമ്പസിലെ കെ.എസ്. യു നേതാവായ സാൻജോസിനെ മുറിയിൽ കൊണ്ടുപോയി മർദ്ദിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജ് കവാടത്തിന് മുന്നിൽ ബഹുജന കൂട്ടായ്മ എന്ന പേരിൽ പ്രതിക്ഷേധ മാർച്ച് നടത്തി.
കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. എസ് ബാബു ഉദ്ഘാടനം ചെയ്തു. തുടർ ഭരണം കിട്ടയതിന്റെ പേരിൽ നാടിനെ നശിപ്പിക്കുകയാണ് പിണറായി കൂട്ടരും, നീലകുറക്കനെ രാജവായി വാഴിക്കുന്നവരാണ് നാട്ടിൽ അനിതിയുണ്ടാക്കുന്നതെന്ന് ജി.എസ് ബാബു പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് അണിയൂർ പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.
മുൻ എംഎൽഎ എം എ വാഹിദ്, മൺവിള രാധാകൃഷ്ണൻ, കെപിസിസി സെക്രട്ടറിമാരായ ജോൺ വിനേഷ്യസ്, ആറ്റിപ്ര അനിൽ, ജെ എസ് അഖിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ആർ പുരുഷോത്തമൻ നായർ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ ഡിസിസി ഭാരവാഹികളായ എം എസ് അനിൽ, പി സുബൈർ കുഞ്ഞ്, നാദിറ സുരേഷ്, സി ശ്രീ കല, ജയചന്ദ്രൻ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് റെനി സൂസൻ ഫിലിപ്പ്, എസ് പി അരുൺ, ശ്രീകാന്ത്, അച്ചു സത്യദാസ്, അഭിജിത്ത് വിജയൻ, മണ്ഡലം പ്രസിഡന്റ് മാരായ എ.ആർ സജി, ബാലു, ബിജു നാഗേന്ദ്ര, സന്തോഷ്, ഷമ്മി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സുശീല തുടങ്ങിയവർ സംസാരിച്ചു.