spot_imgspot_img

തിരുവനന്തപുരത്ത് പിടികൂടിയ കാട്ടുപോത്തിനെ കാട്ടിൽ തുറന്ന് വിടും

Date:

spot_img

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ചു. പിടികൂടിയ കാട്ടുപോത്തിനെ ഉള്‍ക്കാട്ടില്‍ തുറന്ന് വിടാനാണ് തീരുമാനം. നിലവിൽ കാട്ടുപോത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ടെക്നോസിറ്റി പരിസരത്താണ് കഴിഞ്ഞ ദിവസം കാട്ടുപോത്ത് ഇറങ്ങിയത്. ഇന്ന് രാവിലെ പിരപ്പൻകോട് ഹാപ്പിലാൻഡിനു സമീപം എത്തിയ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കുകയായിരുന്നു.

വെടി കൊണ്ട കാട്ടുപോത്ത് കുറച്ചു നേരം വിഭ്രാന്തി കാട്ടി. വിരണ്ടോടിയ കാട്ടുപോത്ത് രണ്ടു മതിലുകൾ തകർത്തു. തുടർന്ന് തെന്നൂർ ദേവി ക്ഷേത്രത്തിനു സമീപം വീഴുകയായിരുന്നു. കോട്ടൂർ ആന സങ്കേതത്തിലെയും പെരിയാർ വന്യജീവി സങ്കേതത്തിലെയും ഡോക്ടർമാർ സ്ഥലത്തുണ്ട്. മൃഗഡോക്ടർ പരിശോധിച്ച് ആവശ്യമെങ്കിൽ ചികിത്സ നൽകും. കാട്ടുപോത്തിനെ പാലോട് വനത്തിൽ കൊണ്ട് വിടാനാണ് തീരുമാനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp