വയനാട്: വയനാട്ടിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് എത്തും. സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് ഡോഗ് സ്‌ക്വാഡ് എത്തുന്നത്. മീററ്റ് ആർ. വി.സി യിൽ നിന്നാണ് ഡോഗ് സ്‌ക്വാഡിനെ കൊണ്ടുവരുന്നത്.
അതോടൊപ്പം തിരച്ചിലിന് ഫോറസ്റ്റിന്റെ ഡ്രോൺ കൂടി പങ്കാളിയാവും. മാത്രമല്ല രക്ഷാപ്രവർത്തനത്തിനായി നേവിയുടെ 50 അംഗ സംഘം ഉടനെ എത്തും. ഇന്ത്യൻ നേവിയുടെ റിവർ ക്രോസിംഗ് ടീമാണ് വയനാട്ടിൽ എത്തുന്നത്. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തിൽ മെഡിക്കൽ വിദഗ്ധരുമുണ്ടാകും.
അതെ സമയം ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി ആർമി സംഘത്തെ നിയോഗിച്ചതായി കേന്ദ്രം അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി 200 അംഗ സംഘവും വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ ഉടൻ എത്തും.