മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ വച്ച് മന്ത്രി വീണാജോർജിന്റെ കാർ ബൈക്കുകളുമായി കൂട്ടിയിടിച്ച് മന്തിക്ക് പരിക്ക്. ഉരുൾപൊട്ടൽ ഉണ്ടായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന വയനാട്ടിലേക്ക് പോകവേ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടത്.
മന്ത്രിയുടെ കൈയ്ക്കാണ് പരിക്കെന്നാണ് പ്രാഥമിക വിവരം. ബൈക്കുയാത്ര സ്ത്രീകയടക്കുള്ളവർക്ക് പരിക്കുണ്ട്. മന്ത്രിയടക്കമുള്ള ഇവരെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു