തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് കഞ്ചാവ് വിൽപ്പന നടത്തുന്ന ദമ്പതികൾ പിടിയിൽ. 12 കിലോ കഞ്ചാവുമായി ദമ്പതികളെ പിടികൂടിയത്. കാവുവിള ഉണ്ണിയെന് വിളിക്കുന്ന ഉണ്ണികൃഷ്ണൻ, ഭാര്യ അശ്വതി എന്നിവരെയാണ് പിടികൂടിയത്. ഉണ്ണികൃഷ്ണൻ നേരത്തെ സമാനായ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയ ആളാണ്. 150 കിലോ കഞ്ചാവ് കടത്തിയതിനാണ് ഇയാളെ ആദ്യം അറസ്റ്റ് ചെയ്തത്.
ഒഡീഷയിൽ നിന്നാണ് ഉണ്ണികൃഷ്ണൻ കഞ്ചാവ് കൊണ്ടുവന്നത്. ഇവർ കഞ്ചാവ് വിൽക്കാനായി ഏജന്റുമാരെ ഫോൺ മാർഗം ബന്ധപ്പെടാറില്ല. സ്കൂട്ടറിൽ ഇരുവരും തലസ്ഥാന നഗരിയിൽ ചുറ്റിക്കറങ്ങി അറിയാവുന്ന ഏജന്‍റുമാർ മുഖേന നേരിട്ടാണ് കച്ചവടം.
ഇത്തവയും പതിവ് പോലെ ഉണ്ണികൃഷ്ണൻ ഒഡിഷയിൽ നിന്ന് കഞ്ചാവ് നാട്ടിൽ എത്തിച്ചു. ടൂറിസ്റ്റ് ബസിൽ എത്തിയ ഉണ്ണികൃഷ്ണനെ ഭാര്യ അശ്വതിൽ കളിയിക്കാവിളയിൽ വച്ച് ഒപ്പം കൂട്ടി. ഇതേ സമയം കഞ്ചാവുമായി ഇവർ വരുകയാണെന്ന സംശയത്തിൽ മുട്ടത്തറ ഹൈവേയിൽ ഷാഡോ സംഘം വാഹന പരിശോധനക്കായി നിന്നു. തുടർന്ന് പോലീസിനെ വെട്ടിച്ച് ഇരുവരും കോവളം ലൈറ്റ് ഹൗസിന്‍റെ ഭാഗത്ത് കഞ്ചാവ് ഒളിപ്പിക്കാനായി പോകവേ കോവളത്ത് വച്ച് ഷാഡോ പോലീസ് പിടികൂടുകയായിരുന്നു.