spot_imgspot_imgspot_img

തിരുവനന്തപുരം കോവളത്ത് കഞ്ചാവ് വിൽപ്പന നടത്തുന്ന ദമ്പതികൾ പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് കഞ്ചാവ് വിൽപ്പന നടത്തുന്ന ദമ്പതികൾ പിടിയിൽ. 12 കിലോ കഞ്ചാവുമായി ദമ്പതികളെ പിടികൂടിയത്. കാവുവിള ഉണ്ണിയെന് വിളിക്കുന്ന ഉണ്ണികൃഷ്ണൻ, ഭാര്യ അശ്വതി എന്നിവരെയാണ് പിടികൂടിയത്. ഉണ്ണികൃഷ്ണൻ നേരത്തെ സമാനായ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയ ആളാണ്. 150 കിലോ കഞ്ചാവ് കടത്തിയതിനാണ് ഇയാളെ ആദ്യം അറസ്റ്റ് ചെയ്തത്.

ഒഡീഷയിൽ നിന്നാണ് ഉണ്ണികൃഷ്ണൻ കഞ്ചാവ് കൊണ്ടുവന്നത്. ഇവർ കഞ്ചാവ് വിൽക്കാനായി ഏജന്റുമാരെ ഫോൺ മാർഗം ബന്ധപ്പെടാറില്ല. സ്കൂട്ടറിൽ ഇരുവരും തലസ്ഥാന നഗരിയിൽ ചുറ്റിക്കറങ്ങി അറിയാവുന്ന ഏജന്‍റുമാർ മുഖേന നേരിട്ടാണ് കച്ചവടം.

ഇത്തവയും പതിവ് പോലെ ഉണ്ണികൃഷ്ണൻ ഒഡിഷയിൽ നിന്ന് കഞ്ചാവ് നാട്ടിൽ എത്തിച്ചു. ടൂറിസ്റ്റ് ബസിൽ എത്തിയ ഉണ്ണികൃഷ്ണനെ ഭാര്യ അശ്വതിൽ കളിയിക്കാവിളയിൽ വച്ച് ഒപ്പം കൂട്ടി. ഇതേ സമയം കഞ്ചാവുമായി ഇവർ വരുകയാണെന്ന സംശയത്തിൽ മുട്ടത്തറ ഹൈവേയിൽ ഷാഡോ സംഘം വാഹന പരിശോധനക്കായി നിന്നു. തുടർന്ന് പോലീസിനെ വെട്ടിച്ച് ഇരുവരും കോവളം ലൈറ്റ് ഹൗസിന്‍റെ ഭാഗത്ത് കഞ്ചാവ് ഒളിപ്പിക്കാനായി പോകവേ കോവളത്ത് വച്ച് ഷാഡോ പോലീസ് പിടികൂടുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp