Press Club Vartha

കല്ലറ പാങ്ങോട് സ്വാതന്ത്ര്യ സമരത്തിന്റെ എൺപത്തിയാറാം വാർഷികം ആചരിച്ചു

തിരുവനന്തപുരം: കല്ലറ പാങ്ങോട് സ്വാതന്ത്ര്യ സമരത്തിന്റെ 86 ആം വാർഷികം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ കല്ലറ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും രക്തസാക്ഷികളുടെ ബന്ധുക്കളെ ആദരിക്കലും നടന്നു. അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

ഷിജു ശാസ്ത്രി അധ്യക്ഷത വഹിച്ചു,എം. എ ഉറൂബ് സ്വാഗതം പറഞ്ഞു പഞ്ചായത്ത് അംഗങ്ങളായ ഗോപാലകൃഷ്ണൻ നായർ, ശ്രീചന്ദ്. എസ് ,  സിസിലി, ഹംസ, സഞ്ജു, യൂസഫ് കല്ലറ, ഷൗക്ക് കല്ലറ, റഹീം,ഷിബു,ഷാനി തോന്നയ്ക്കൽ,അച്ചു വാമനപുരം, ഫൈസൽ, വെഞ്ഞാറമൂട് റിയാസ് തുടങ്ങിയവർ സംസാരിച്ചു.

Share This Post
Exit mobile version