തിരുവനന്തപുരം:അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ ആരംഭിച്ചു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് ഹരികുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അർച്ചന ചടങ്ങിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ന് രാവിലെ കാരമൂട് ഓക്സിജൻ പാർക്കിൽ നടന്ന ചടങ്ങിലാണ് ശുചിത്വ പ്രഖ്യാപനം നടത്തിയത്.
ആറ് മാസം 18 വാർഡുകളിലും മാലിന്യം മുക്തമാക്കുന്ന പ്രവർത്തനങ്ങൾ നടത്തി മാർച്ച് 30 ന് സമ്പൂർണസുചിത്വം ആണ് ക്യാമ്പയിൻ ലക്ഷ്യം ഇടുന്നത്, ഈ ചടങ്ങിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജില്ലാപഞ്ചായത് മെമ്പർ, കൃഷ്ണൻക്കുട്ടി മെമ്പർ, വാർഡ് അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാവർക്കർ, കുടുബശ്രീ അംഗങ്ങൾ, രാഷ്ട്രീയ പ്രതിനിധികൾ, റെസിഡൻസ് ഭാരവാഹികൾ പങ്കെടുത്തു
മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിന് കീഴിലെ 18 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങളും പ്ലാസ്റ്റിക് മാനില്യമുക്ത ഗ്രാമ പ്രഖ്യാപനവും നടത്തി. ഹരികുമാർ, മാജിത മെമ്പർ, വാർഡ് മെമ്പർ അർച്ചന, ഉനൈസാ അൻസാരി, കൃഷ്ണൻകുട്ടി, സണ്ണി മെമ്പർ വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.