
തിരുവനന്തപുരം: സസ്പെൻസുകൾക്ക് വിരാമമിട്ട് 25 കോടിയുടെ തിരുവോണം ബമ്പര്‍ ഭാഗ്യശാലിയെ കണ്ടെത്തി. കർണാടക സ്വദേശിയാണ് ആ ഭാഗ്യശാലി. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് എടുത്ത TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
കര്‍ണാടകയില്‍ മെക്കാനിക്കായി ജോലി ചെയ്യുകയാണ് അല്‍ത്താഫ്. കഴിഞ്ഞ മാസമാണ് വയനാട്ടിലെ എൻജിആർ ലോട്ടറി ഏജൻസിയിൽ നിന്നും ഇയാൾ ടിക്കറ്റെടുത്തത്. വയനാട്ടിലെ ബന്ധു വീട്ടിൽ പോയപ്പോഴാണ് ടിക്കറ്റ് എടുത്തതെന്ന് അൽത്താഫ് പറയുന്നു.
ദൈവം കാത്തു. ഭയങ്കര സന്തോഷമുണ്ടെന്നും 15 കൊല്ലമായി സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെന്നെന്നും അൽത്താഫ് പറഞ്ഞു. സ്വന്തമായി ഒരു വീടുവയക്കണമെന്നും അതിനുശേഷം മക്കളുടെ വിവാഹം നടത്തണമെന്നും അല്‍ത്താഫ്വ്യക്തമാക്കി. കഴിഞ്ഞ തവണ തമിഴ്നാട് സ്വദേശിക്കായിരുന്നു ഓണം ബംമ്പർ ലഭിച്ചത്.
