spot_imgspot_img

കെ.ആര്‍. നാരായണന്‍ ജനങ്ങളോടുളള പ്രതിബദ്ധതയ്ക്ക് പ്രഥമപരിഗണന നല്‍കിയ നയതന്ത്രജ്ഞന്‍: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ്

Date:

spot_img

പോത്തന്‍കോട്: മിതഭാഷിയും മൃദുസ്വഭാവിയുമായിരുന്നിട്ടും തന്റേതായ ചിന്തയ്ക്കനുസൃതമായ രീതിയില്‍ ഭരണഘടനയെക്കുറിച്ച് വിശകലനം ചെയ്ത് ധൈര്യപൂര്‍വ്വം നടപടികള്‍ സ്വീകരിച്ച മികച്ച നയതന്ത്രജ്ഞനായ രാഷ്ട്രപതിയായിരുന്നു കെ.ആര്‍. നാരായണന്‍. പല ഫയലുകളും അദ്ധേഹം തിരിച്ചയച്ചു. കെ.ആര്‍.നാരായണന്‍ പ്രഥമ പരിഗണന നല്‍കിയത് ജനങ്ങളോടുള്ള പ്രതിബദ്ധതയ്ക്കാണെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ്. കെ.ആര്‍.നാരായണന്റെ പത്തൊന്‍പതാം ഓര്‍മ്മദിനത്തില്‍ ശാന്തിഗിരിയില്‍ നടന്ന അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. മതത്തിനതീതമായ ഒരു ദാര്‍ശനിക ചിന്ത ലോകത്തിന് നല്‍കിയ യുഗപുരുഷനാണ് നവജ്യോതിശ്രീകരുണാകരഗുരു. മറ്റാരും കേള്‍ക്കാത്ത ശബ്ദം കേള്‍ക്കാനും മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത കാഴ്ചകള്‍ കാണാനും ഗുരുവിനു കഴിഞ്ഞു.

ആദ്ധ്യാത്മികതയിലൂടെ ഭൗതീക ജീവിതത്തിലെ പ്രശ്നങ്ങളുടെ നൂലാമാലകളുടെ പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ ഗുരു വിജയിച്ചുവെന്നും തന്റെ ഔദ്യോഗികജീവിതത്തെ നയിക്കുന്നത് ഗുരുവിന്റെ ‘ വാക്കാണ് സത്യം, സത്യമാണ് ഗുരു , ഗുരുവാണ് ദൈവം’ എന്ന മഹത്തരമായ സന്ദേശമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ആശ്രമത്തിലെത്തിയ ഗവര്‍ണറെ ആശ്രമം പ്രസിഡന്റ് ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഹാപ്പിനസ് ഗാര്‍ഡനില്‍ സ്ഥാപിതമായ കെ.ആര്‍.നാരായണന്റെ അര്‍ദ്ധകായ പ്രതിമയുടെ അനാച്ഛാദനം ഗവര്‍ണര്‍ നിര്‍വഹിച്ചു. സഹകരണമന്ദിരത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ആമുഖപ്രഭാഷണം നടത്തി.

ശാന്തിഗിരി ആശ്രമവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു കെ.ആര്‍. നാരായണന്‍. സഹോദരി കെ.ആര്‍. ഗൌരിയുലൂടെയാ‍ണ് കെ.ആര്‍.നാരായണന്‍ ആശ്രമത്തെക്കുറിച്ച് അറിയുന്നതും ഗുരുവിനെ കാണാന്‍ എത്തുന്നതും. രാഷ്ട്രപതിയായിരിക്കെ ന്യൂഡല്‍ഹിയിലെ സാകേത് ബ്രാഞ്ചാശ്രമത്തില്‍ പലതവണ സന്ദര്‍ശച്ചിരുന്നു. ഗുരുദര്‍ശനങ്ങളില്‍ ആകൃഷ്ടനായ അദ്ധേഹം പില്‍ക്കാലത്ത് തന്റെ കോട്ടയം ഉഴവൂരിലെ കുടുംബവീട് ഗുരുവിന് സമര്‍പ്പിക്കുകയുണ്ടായി. ആയൂര്‍വേദ-സിദ്ധ ചികിത്സാശാസ്ത്രങ്ങളോട് വളരെയധികം താല്‍പ്പര്യമുണ്ടായിരുന്ന അദ്ധേഹത്തിന്റെ ആഗ്രഹപ്രകാരം 2005 ഫെബ്രുവരി 15 ന് ഉഴവൂരില്‍ ശാന്തിഗിരി ആയൂര്‍വേദ& സിദ്ധ ഗവേഷണ കേന്ദ്രം സ്ഥാപിതമായെന്നും സ്വാമി പറഞ്ഞു.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മാണിക്കല്‍ ഗ്രാമപഞ്ചാ‍യത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, ശാന്തിഗിരി ആശ്രമം ഉപദേശക സമിതി കമ്മ്യൂണിക്കേഷന്‍സ് വിഭാഗം അഡ്വൈസര്‍ സബീര്‍ തിരുമല, ഡോ.കെ.ആര്‍.നാരായണന്‍ ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി.രാജേന്ദ്രന്‍, മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് ‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ റാണി മോഹന്‍ദാസ്, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആര്‍.സഹീറത്ത് ബീവി, ബിജെപി ജില്ലാ ട്രഷറര്‍ എം.ബാലമുരളി എന്നിവര്‍ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആർദ്രതയുടെ നനവുള്ളവരാകണം വിദ്യാർഥികൾ : വി ഡി സതീശൻ

തിരുവനന്തപുരം: തന്റെ ചുറ്റുപാടുമുള്ള ലോകത്തെക്കുറിച്ചും അതിന്റെ ചലനഗതികളെ കുറിച്ചും തിരിച്ചറിയാൻ കഴിയുന്നവിധം...

മെസ്സി വന്നാല്‍ പട്ടിണി മാറുമോ?: കെപിസിസി കായിക വേദി

തിരുവനന്തപുരം: അര്‍ജന്റീന്‍താരം ലേണല്‍ മെസ്സി കേരളത്തിലെത്തി പന്ത് തട്ടിയാല്‍ കായിക രംഗത്തെ...

മണിപ്പൂർ കലാപം: കേന്ദ്രത്തിന്റെ മൗനം മനസാക്ഷിയെ ഞെട്ടിക്കുന്നത്: ഐ എൻ എൽ

തിരുവനന്തപുരം:മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത കൊല്ലും കൊലക്കും കൊള്ളിവെപ്പിനും അറുതിയുണ്ടാക്കാൻ ചെറുവിരൽ പോലും...

മിയയ്‌ക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമെന്ന് മൂലന്‍സ് ഗ്രൂപ്പ്

അങ്കമാലി: നടി മിയയ്ക്ക് എതിരെ വിജയ് മസാല ഗ്രൂപ്പ് രണ്ട് കോടി...
Telegram
WhatsApp