spot_imgspot_img

അത്യാധുനിക ക്യാൻസർ ചികിത്സാ സംവിധാനവുമായി കിംസ്‌ഹെൽത്ത് ക്യാൻസർ സെന്റർ

Date:

തിരുവനന്തപുരം: ക്യാൻസർ റേഡിയേഷൻ ചികിത്സയ്ക്കുള്ള അത്യാധുനിക സംവിധാനമായ ട്യൂബീം എസ്.ടി.എക്സ് 3.0 ലീനിയർ ആക്സിലേറ്ററുമായി തിരുവനന്തപുരം കിംസ് ഹെൽത്ത് ക്യാൻസർ സെന്റർ. ഗ്ലോബൽ പ്രൈവറ്റ് ഇക്വിറ്റി ഫേം ബ്ലാക്ക്സ്റ്റോൺ പിന്തുണയ്ക്കുന്ന ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിൻ്റെ ഭാഗമായാണ് തിരുവനന്തപുരം കിംസ്ഹെൽത്ത് ക്യാൻസർ സെന്ററിന്റെ പ്രവർത്തനം.

കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള, ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി, ബ്ലാക്ക്സ്റ്റോൺ സീനിയർ മാനേജിങ് ഡയറക്ടർ ഗണേഷ് മണി, കിംസ്ഹെൽത്ത് (ക്യാൻസർ സെന്റർ, സി.എസ്.ആർ ആൻഡ് ഇ.എസ്.‌ജി) സി.ഇ.ഒ രശ്മി ആയിഷ എന്നിവരുടെ സാന്നിധ്യത്തിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

ക്യാൻസർ റേഡിയേഷൻ ചികിത്സാ രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏറ്റവും നൂതനവും കൃത്യതയാർന്നതുമായ സംവിധാനമാണ് കിംസ്ഹെൽത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

ആരോഗ്യസംരക്ഷണം, സാക്ഷരത തുടങ്ങിയ കാര്യങ്ങളിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം കൂടുതലാണെങ്കിലും ഏറ്റവും മികച്ച ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ നമുക്കുള്ളതിനാൽ ഏതു രോഗത്തെയും നമ്മൾ അതിജീവിക്കാൻ പര്യാപ്തരാണെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. എല്ലാവരെയും ചേർത്തു നിർത്തുന്നതും സഹായിക്കുന്നതുമാണ് നമ്മുടെ രാജ്യത്തിന്റെ സംസ്കാരം. അതിന് മാതൃകയാണ് കിംസ് ഹെൽത്തിലെ ചികിത്സ. മരുന്നുകൾക്ക് ഭേദപ്പെടുത്താവുന്നതിനപ്പുറം രോഗി പരിചരണത്തിൽ കരുതലോടെയുള്ള ഒരു മാനുഷിക മുഖമാണ് കിംസ്ഹെൽത്തിൽ ലഭ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യരംഗത്തെ മികവിൻ്റെ അടയാളമായാണ് കിംസ്ഹെൽത്തിലെ പുതിയ ചികിത്സാ സംവിധാനങ്ങൾ രോഗീപരിചരണത്തിനായി തയാറാകുന്നതെന്ന് കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കിംസ്ഹെൽത്ത് ക്യാൻസർ സെന്ററിനെ ആശ്രയിക്കുന്ന ഭൂരിഭാഗം രോഗികൾക്കും റേഡിയേഷൻ ചികിത്സ അനിവാര്യമായി വരാറുണ്ട്. അതിനാൽത്തന്നെ സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് ലഭ്യമായതിൽ ഏറ്റവും നൂതനവും ഫലപ്രദവുമായ ചികിത്സാസംവിധാനങ്ങൾ താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാക്കേണ്ടതുണ്ട്. 24 മണിക്കൂറും സേവന സന്നദ്ധരായ കിംസ്ഹെൽത്തിലെ ആരോഗ്യ പ്രവർത്തകർ ചികിത്സാ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മികവുറ്റ പരിചരണം ലഭ്യമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റേഡിയേഷൻ ചികിത്സയ്ക്കായി അത്യാധുനിക സർഫേസ് ഗൈഡഡ് റേഡിയോ തെറാപ്പി (എസ്.ജിആർടി) സാങ്കേതികവിദ്യയോട് കൂടിയ പുതിയ ചികിത്സാ സംവിധാനം നമ്മുടെ നാടിന്റെ ആരോഗ്യസംരക്ഷണത്തിന് ഒരു മുതൽക്കൂട്ടാകുമെന്ന് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി പറഞ്ഞു. വിവിധ റേഡിയേഷൻ ചികിത്സാ രീതികളെപ്പറ്റിയും അദ്ദേഹം വിശദമായി ചടങ്ങിൽ സംസാരിച്ചു.

പുതുതായി സ്ഥാപിച്ച ട്രൂബീം സാങ്കേതിക വിദ്യയിലൂടെ ശ്രമകരമായി എത്തിപ്പെടേണ്ട ക്യാൻസർ ബാധിച്ച ശരീരഭാഗങ്ങളിൽ പോലും ഫലപ്രദമായി റേഡിയേഷൻ നൽകുവാൻ ഡോക്ടർമാർക്ക് സാധിക്കും. പാർശ്വഫലങ്ങൾ വളരെ കുറവുള്ളതും ചികിത്സാ സമയം ഗണ്യമായി കുറവുള്ളതുമായ റേഡിയേഷൻ തെറാപ്പിയുടെ അതിനൂതനവും വേഗമേറിയതുമായ സംവിധാനമാണിത്.

കൂടാതെ ക്യാൻസർ ബാധിച്ച ശരീരഭാഗങ്ങളുടെ സമീപത്തുള്ള കോശങ്ങൾക്കോ മറ്റ് അവയവങ്ങൾക്കോ അപകടമില്ലാത്ത രീതിയിൽ അത്യധികം സൂക്ഷ്മതയോടെയാണ് യൂണിറ്റ് പ്രവർത്തിക്കുക. ലീനിയർ ആക്സിലേറ്ററിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്ന സിസിടിവി മുഖേനയും മറ്റ് അനുബന്ധ ഉപകരണങ്ങളിലൂടെയും രോഗിക്ക് മെഡിക്കൽ സംഘവുമായി നിരന്തരം ആശയവിനിമയവും സാധ്യമാണ്.

കൂടാതെ റേഡിയേഷൻ ചികിത്സയ്ക്കിടയിൽ രോഗിക്ക് സംഗീതം ആസ്വദിക്കുവാനായി ഇൻ-ബിൽറ്റ് മ്യൂസിക് സിസ്റ്റവും സജ്ജമാക്കിയിട്ടുണ്ട്. ശ്വാസകോശ ക്യാൻസർ, സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ, തല, കഴുത്ത് എന്നിവിങ്ങളിലുണ്ടാകുന്ന ക്യാൻസർ തുടങ്ങി എല്ലാവിധ സങ്കീർണ്ണ ക്യൻസറുകളെയും ഈ സംവിധാനത്തിലൂടെ ഫലപ്രദമായി ചികിത്സിക്കാൻ സാധിക്കും.

30 വർഷത്തിലധികമായി റേഡിയേഷൻ ഓങ്കോളജി മേഖലയിൽ അതുല്യ സംഭാവനകൾ നൽകി വരുന്ന സീനിയർ ഓങ്കോളജിസ്റ്റ് ഡോ. ജയപ്രകാശ് മാധവനെ ചടങ്ങിൽ ആദരിച്ചു. കിംസ്ഹെൽത്ത് കൺസൾട്ടന്റ്, റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ജോൺ സെബാസ്റ്റിയൻ, ഡോ. ജയപ്രകാശ് മാധവന് ആദരമർപ്പിച്ച് സംസാരിച്ചു. കിംസ്ഹെൽത്ത് (ക്യാൻസർ സെൻ്റർ, സി.എസ്.ആർ ആൻഡ് ഇ.എസ്‌ജി) സി.ഇ.ഒ രശ്മി ആയിഷ സ്വാഗതം പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp