
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് നവവധു ഇന്ദുജ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇന്ദുജയുടെ ഭർത്താവിന്റെയും സുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. ഭർത്താവ് അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
അഭിജിത്തിനെ ഒന്നാം പ്രതി ആക്കിയും അജാസിനെ രണ്ടാം പ്രതി ആക്കിയുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെളിവെടുപ്പ് ഉൾപ്പെടെ നടത്തിയതിനുശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഭിജിത്തിനെതിരെ ഭർതൃ പീഡനം, മർദ്ദനം ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയും അജാസിന് എതിരെ ആത്മഹത്യാ പ്രേരണ, മർദ്ദനം പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരം .
ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും നടത്തിയ മാനസിക പീഡനവും മർദ്ദനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസ് കണ്ടെത്തൽ. ശംഖുമുഖത്തു വെച്ച് അജാസ് ഇന്ദുജയെ മർദിച്ചെന്നാണ് അഭിജിത്ത് പോലീസിന് മൊഴി നൽകിയത്. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മർദനത്തിൻറെ പാടുകളുണ്ടായിരുന്നു.


