
തിരുവനന്തപുരം: 29ാമത് ഐഎഫ്എഫ്‌കെയുടെ മീഡിയ സെല്ലിന്റെ ഉദ്ഘാടനം ടാഗോർ തിയേറ്ററിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷത വഹിച്ചു.
കെ.എസ്.സി.എ ചെയർമാൻ പ്രേംകുമാർ ആമുഖ കുറിപ്പ് നൽകി. ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡ സെല്ലം, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ.കരുൺ, ഐ ആൻഡ് പിആർഡി ഡെപ്യൂട്ടി ഡയറക്ടർ കെ.സുരേഷ് കുമാർ, മീഡിയ കമ്മിറ്റി കൺവീനർ അനുപമ ജി.നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് സ്വാഗതവും കെഎസ്‌സിഎ ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) എച്ച് ഷാജി നന്ദിയും പറഞ്ഞു.
21 അംഗ മീഡിയ സെൽ ഡിസംബർ 13 മുതൽ ഒരാഴ്ച നീളുന്ന ഉത്സവത്തിലുടനീളം ഔദ്യോഗിക വാർത്തകൾ, ചലച്ചിത്ര പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയെക്കുറിച്ചുള്ള അപ്ഡേറ്റുകൾ നൽകും.


