തിരുവനന്തപുരം: കഴക്കൂട്ടം ബി.മോഹനചന്ദ്രൻ അന്തരിച്ചു. ക്ഷീരകർഷകരുടേയും മൃഗസ്നേഹികളുടേ യും പ്രിയപ്പെട്ട ഡോക്ടരാണ് അന്തരിച്ച കഴക്കൂട്ടം ബി.മോഹനചന്ദ്രൻ.
കുറച്ച് നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഫിലിം സെൻസർ ബോർഡിൽ അംഗമായിരുന്ന ഡോക്ടർ നല്ലൊരു ഗ്രന്ഥകാരനും കൂടിയാണ്.
സംസ്കാരചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കഴക്കൂട്ടം അമ്മൻ കോവിൽ റോഡിലെ അമ്പു മൂലയിലെ വീട്ടിൽ നടക്കും. 3 മണിക്ക് ശാന്തികവാടത്തിൽ സംസ്കരിക്കും. സഞ്ചയനം വ്യാഴാഴ്ച.
വലിപ്പച്ചെറുപ്പമില്ലാതെ കർഷകർവിളിച്ചാൽ ഏതു പാതിരാത്രിയിലും കാറെടുത്ത് പോയി പ്രസവസംബന്ധമായ ചികിത്സയും സർജറിയും അടക്കം അത്യാവശ്യ സേവനം നൽകിയിരുന്ന വ്യക്തിയായിരുന്നു. പലരും കയ്യൊഴിയുന്ന കേസുകൾ അടക്കം അടിയന്തിര പ്രാധാന്യത്തോടെ ചികിത്സിച്ചു ഭേദമാക്കുന്ന അതിപ്രഗല്ഭനായ ഡോക്ടർ കൂടിയായിരുന്നു അദ്ദേഹം.