
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു മാറ്റുകയും കല്ലറയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴുത്തറ്റം വരെ ഭസ്മം നിറച്ച അവസ്ഥയിലായിരുന്നു. കാവിത്തുണി കൊണ്ട് പൊതിഞ മൃതദ്ദേഹത്തിൽ നിന്നും സുഗന്ധ ദ്രവ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ കുടുംബത്തിൻ്റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളതെന്നാണ് ലഭിക്കുന്ന വിവരം.
കല്ലറയിൽ നിന്ന് മൃതദേഹം ഉടൻ പുറത്തെടുത്തു. മറ്റ് നടപടികൾ പുരോഗമിക്കുന്നു. മൃതദേഹം അഴുകിയ നിലയിലാണ്. എങ്കിലും പോസ്റ്റ്മോർട്ടം മെഡിക്കൽ കോളേജ് മോർച്ചിറിയിലായിരിക്കും നടക്കുക. കല്ലറ പൊളിക്കാൻ പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ കുടുംബാംഗങ്ങൾ പ്രതിഷേധിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. സബ് കളക്ടർ സ്ഥലത്തെത്തി കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷമാണ് കല്ലറ പൊളിച്ചത്. കഴിഞ്ഞ ദിവസം പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്.