കഴക്കൂട്ടം: കഴക്കൂട്ടം എ.ജെ. ഹോസ്‌പിറ്റലിൻ്റെയും, റംലത്ത് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും സ്ഥാപകനായ ഡോ.എം.എ.അബ്‌ദുൾ ജബ്ബാറിന്‍റെ പതിനെട്ടാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ന് എ.ജെ.ഹോസ്‌പിറ്റലിൽ വെച്ച് അനുസ്‌മരണ സമ്മേളനം നടത്തി. ഹാരിസ് മൌലവി റഷാദിയുടെ അദ്ധ്യക്ഷതയില്‍ പ്രാര്‍ത്ഥനയും, അനുസ്മരണ പ്രഭാഷണവും നടന്നു.
ഉസ്മാൻ കോയ, (ജനറൽ മാനേജർ, എ.ജെ.ഹോസ്‌പിറ്റൽ & ട്രസ്റ്റി, RMCT), സ്വാഗതം ആശംസിക്കുകയും, Dr.ആർബർട്ട് ബാബ്ജി വിൽസ്.ജെ (മെഡിക്കൽ സൂപ്രണ്ട്), ഇന്ദിര.റ്റി, (നഴ്സിംഗ് സൂപ്രണ്ട്), സുമയ്യ.ആര്‍ (പ്രിന്‍സിപ്പൾ, എ.ജെ.സ്കൂള്‍ ഓഫ് നഴ്സിംഗ്, കഴക്കൂട്ടം), ഷീബ രാജന്‍ (പ്രിന്‍സിപ്പൾ, എ.ജെ.കോളേജ് ഓഫ് പാരമെഡിക്കല്‍ സയന്‍സസ്, കഴക്കൂട്ടം) എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. എ.ജെ.ഹോസ്‌പിറ്റൽ മാനേജിംഗ് ഡയറക്ടറും, RMCT മാനേജിംഗ് ട്രസ്റ്റിയുമായ അസ്‌മ ജബ്ബാർ സാമ്പത്തിക സഹായ വിതരണം നിർവ്വഹിച്ചു.