Press Club Vartha

കഠിനംകുളത്ത് പൂജാരിയുടെ ഭാര്യ കൊ-ല ചെയ്യപ്പെട്ട നിലയിൽ

കഴക്കൂട്ടം: തിരുവനന്തപുരം കഠിനംകുളത്ത് പൂജാരിയുടെ ഭാര്യയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ നിലയിൽ കാണപ്പെട്ടു. കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ വെഞ്ഞാറമൂട് ആലിയാട് പ്ളാവിട വീട്ടിൽ ആതിരെ (30)​ ആണ് ക്ഷേത്രത്തിലെ സമീപത്തെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് രാവിലെ 11.30യോടെ തിരികെ മടങ്ങി എത്തിയപ്പോഴാണ് ആതിര മരിച്ച് കിടക്കുന്നത് കണ്ടത്. കഴുത്തിൽ കത്തി കുത്തിയിറക്കിയ ആഴത്തിലുള്ള മുറിവേറ്റു രക്തവാർന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്തത്.

രാവിലെ എട്ടരയ്ക്ക് ആതിര കുട്ടിയെ സ്കൂളിലേക്ക് വിടുന്നത് സമീപവാസികൾ കണ്ടിരുന്നു. അതിനു ശേഷമായിരിക്കാം കൊലപാതകം നടന്നുവെന്നാണ് കരുതുന്നത്. എറണാകുളം സ്വദേശിയായ യുവാവ് ആണ് കൃത്യം നടത്തിയതെന്ന് പൊലീസിന് സംശയമുണ്ട്. ഇയാൾ തന്നെയാണോ അതോ മറ്റു ആരെങ്കിലും ആണോ കൊലപാതക പിന്നിലെന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്.  മരിച്ച ആതിരയും എറണാകുളം സ്വദേശിയുമായ യുവാവും ഇൻസ്റ്റാഗ്രാം സുഹൃത്തുകളാണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുമായി സൗഹൃദമുണ്ടായിരുന്ന ഇയാൾ രണ്ടുദിവസം മുമ്പ് കഠിനംകുളത്ത് എത്തിയതായും വിവരം

ലഭിക്കുന്നുണ്ട്. കൂടാതെ ഇയാൾ പെരുമാതുറ മുറിയെടുത്ത് കഴിഞ്ഞിരുന്നതായും പറയപ്പെടുന്നു. അതേസമയം യുവാവ് പലപ്രാവശ്യവും കൊല്ലമെന്ന് ആതിരെ ഭീക്ഷണിപ്പെടുത്തിയതായും ഇക്കാര്യം രാജീവിന് നേരത്തെ അറിയാമായിരുന്നതായും സൂചനയുണ്ട്. സംഭവം അറിഞ്ഞ ഉടൻ തന്നെ ആറ്രിങ്ങൽ ഡിവൈ.എസ്.പി മജ്ഞുലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് തിരുവനന്തപുരത്തെ റെയിൽവേ സ്റ്രേഷനുകളിലും ബസ് സ്റ്രാന്റുകളിലും മറ്റും വ്യാപകമായ തിരിച്ചിൽ നടത്തി വരുകയാണ്. വീട്ടിൽ നിന്ന് യുവതിയുടെ സ്കൂട്ടറും കാണാതായിട്ടുണ്ട്. കൃത്യം നടത്തിയതിന് ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ടിരിക്കാമെന്ന് പൊലീസിന്റെ നിഗമനം

സമീപത്തെ സിസിടിവികളും പൊലീസ് പരിശോധിച്ചു വരുകായാണ്. കൊലയുടെ കാരണം വ്യക്തമല്ല. കായംകുളം സ്വദേശിയായ രാജീവ് 22 വർഷത്തോളം മായി ഈ ക്ഷേത്രത്തിലെ പൂജാരിയാണ്. ഏഴുവർഷമുമ്പാണ്  ആതിരെ വിവാഹം ചെയ്തത്. ഏക മകൻ ഗോവിന്ദ് സ്വകാര്യ സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാർത്ഥിയാണ്.

 

Share This Post
Exit mobile version