
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഊഞ്ഞാലിന്റെ കയര്‍ കുരുങ്ങി യുവാവ് മരിച്ചു. അരുവിക്കര മണ്ടേലയിലാണ് സംഭവം നടന്നത്. അരുവിക്കര മുണ്ടേല സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4 മണിക്കാണ് ഊഞ്ഞാലിന്റെ കയറിൽ കുരുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ഊഞ്ഞാലിൽ ഇരുന്ന് കറങ്ങുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങിയതാണെന്നാണ് നിഗമനം.ഇന്നലെ രാത്രി 11 മണിക്ക് അഭിലാഷ് ഊഞ്ഞാലിൽ ഇരിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. ഊഞ്ഞാലിൽ കറങ്ങി കൊണ്ട് ഫോൺ ചെയ്യുകയായിരുന്നു. തുടർന്ന് ഇന്ന് വെളുപ്പിനാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ അരുവിക്കര പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.


