Press Club Vartha

കഴക്കൂട്ടം തുമ്പ സ്വദേശി 45 കാരൻ ജോർദാൻ സൈന്യത്തിൻ്റെ വെടിയേറ്റു മരിച്ചു

Öതിരുവനന്തപുരം: വിസിറ്റിംഗ് വിസയിൽ ജോർദാനിലെത്തിയ മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ ജോർദാൻ സൈന്യത്തിന്റെറെ വെടിയേറ്റു മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി 45 കാരൻ തോമസ് ഗ്രബ്രിയേൽ പെരേയാണ് മരിച്ചത്. തലയ്ക്കു വെടിയേറ്റാണ് മരണം സംഭവിച്ചത്‌. തോമസിനൊപ്പം ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ച തുമ്പ കിൻഫ്രയ്ക്ക് സമീപം താമസിക്കുന്ന  എഡിസൺ എന്ന ആൾ നാട്ടിലെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന് കാലിന് പരുക്കേറ്റിട്ടുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ട് മലയാളികൾ ഇസ്രയേലിൽ ജയിലിൽ ആണെന്നാണ് വിവരം.
സംഘം ഇസ്രയേലിലേക്ക് കടക്കുന്നത് തടയാൻ ജോർദാൻ സൈന്യം ശ്രമിക്കവേ ഇവർ പാറക്കെട്ടുകൾക്കിടയിൽ ഒളിക്കുകയും തുടർന്ന് സൈന്യം വെടിവയ്പ‌് നടത്തുകയുമായിരുന്നു എന്നാണ് വിവരം. കാലിൽ വെടിയേറ്റ എഡിസണെ ചികിത്സയ്ക്കുശേഷം ജോർദാൻ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഗബ്രിയേലിന്റെ മരണം സംബന്ധിച്ച് കുടുംബത്തിന് എംബസിയിൽനിന്നുള്ള ഇമെയിൽ സന്ദേശം അയച്ചിരുന്നെങ്കിലും കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. തുടർന്ന് പരുക്കേറ്റ എഡിസൺ നാട്ടിലെത്തിയതോടെയാണ് ഗ്രബ്രിയേലിന്റെ മരണവിവരം പുറത്തറിഞ്ഞത്. സമീപ വാസികളായ ഗ്രബ്രിയേൽ പെരേരയും എഡിസണും ഒന്നിച്ചാണ് ജോർദാനിലെത്തിയത്. ഇവർ ടൂറിസ്റ്റ് വിസയിലാണ് പോയതെന്നാണ് ഗ്രബ്രിയേലിന്റെ കുടുംബം പറയുന്നത്. തലയ്ക്കു വെടിവച്ചതിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഇവരെ ഇസ്രയേലിലേക്ക് കടത്താൻ ഏജന്റ് ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരെക്കുറിച്ച് പൊലീസും ഇന്റലിജൻസും അന്വേഷണമാരംഭിച്ചതായാണ് ലഭിക്കുന്ന വിവരം.

Share This Post
Exit mobile version