
തിരുവനന്തപുരം: തമ്പാനൂരിൽ കെഎസ്ആർടിസി ബസും പ്രൈവറ്റ് ബസും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ 21 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. തമ്പാനൂർ ഫ്ലൈ ഓവറിൽ വച്ചാണ് അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഫ്ലൈ ഓവറിൽ വച്ച് സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ അടക്കം പതിനഞ്ചോളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.