spot_imgspot_imgspot_img

തമ്പാനൂരിൽ കെഎസ്ആർടിസി ബസും പ്രൈവറ്റ് ബസും കൂട്ടിയിടിച്ച് വൻ അപകടം

Date:

തിരുവനന്തപുരം: തമ്പാനൂരിൽ കെഎസ്ആർടിസി ബസും പ്രൈവറ്റ് ബസും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ 21 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. തമ്പാനൂർ ഫ്ലൈ ഓവറിൽ വച്ചാണ് അപകടം സംഭവിച്ചത്.

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഫ്ലൈ ഓവറിൽ വച്ച് സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ അടക്കം പതിനഞ്ചോളം യാത്രക്കാ‍ർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടത്തെ തുട‍ർന്ന് പ്രദേശത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp