spot_imgspot_img

തൃശൂരിൽ റെയിൽവെ ട്രാക്കിൽ അട്ടിമറി ശ്രമം; പ്രതി പിടിയില്‍

Date:

തൃശൂർ: തൃശൂരിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് റാഡ് കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി ഹരിയാണ് (38) പിടിയിലായത്. റെയില്‍ റാഡ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുമ്പ് റാഡ് ട്രാക്കിലിട്ടതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി.

പ്രതി കഞ്ചാവ് ലഹരിക്ക് അടിമയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് സംഭവം. റെയില്‍വെ ട്രാക്കിന്‍റെ പുറത്ത് കിടന്നിരുന്ന ഇരുമ്പ് റാഡ് എടുത്തുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് റാഡ് ട്രാക്കിലേക്ക് വീണത്. എറണാകുളം ഭാഗത്തേക്ക് കടന്നു പോയ ഗുഡ്‌സ് ട്രെയിന്‍ ആണ് ഇരുമ്പു കഷണത്തില്‍ തട്ടിയത്.

ചരക്ക് ട്രെയിന്‍ കടന്നു പോകുമ്പോള്‍ ഇരുമ്പ് തൂണ് തട്ടിത്തെറിപ്പിക്കുകയായിരുന്നു. ലോക്കോപൈലറ്റാണ് മരത്തടിയില്‍ ട്രെയിന്‍ കയറിയെന്ന രീതിയില്‍ വിവരം റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനത്തിലാണ് കാര്യങ്ങൾ വ്യക്തമായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ദേശീയ പാതയ്ക്കിരുവശവും കോഴി മാലിന്യം തള്ളുന്നു; വ്യാപക പ്രതിഷേധവുമായി സാമൂഹ്യ പ്രവൃത്തകർ

തിരുവനന്തപുരം: മൂക്ക് പൊത്താതെ കുറക്കോടിനും, മംഗലപുരത്തിനുമിടയിലുള്ള സർവീസ് റോഡിലൂടെ യാത്ര ചെയ്യാൻ...

പുതിയ അധ്യയന വർഷത്തേക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിവരുന്നതായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ നടത്തി...

തലസ്ഥാനത്ത് എന്റെ കേരളം പ്രദർശന വിപണന മേള മേയ് 17 മുതൽ 23 വരെ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന എന്റെ...

സിപിഐഎം സ്ഥാനാർത്ഥിക്കായി പോസ്റ്റൽ വോട്ട് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്; ജി സുധാകരൻ

ആലപ്പുഴ: വിവാദമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ...
Telegram
WhatsApp