spot_imgspot_img

കെഎസ്ആർടിസിക്ക് ദേശീയ പൊതു ബസ് ഗതാഗത മികവ് അവാർഡ്

Date:

spot_img

ഡൽഹി: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) അസോസിയേഷൻ ഓഫ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗ്സ് (ASRTU) നൽകുന്ന ദേശീയ പൊതു ബസ് ഗതാഗത മികവ് അവാർഡ് കരസ്ഥമാക്കി.പൊതു ഗതാഗതത്തിൻ്റെ ആവശ്യകതയുടെ പഠനം എന്ന പദ്ധതിക്കും കൂടാതെ ഈ കാലയളവിൽ വിജയകരമായി നടപ്പിലാക്കിയ വിവിധ പദ്ധതികൾക്കുമായാണ് അംഗീകാരം. പ്രത്യേക ജൂറി അവാർഡ് നേടിയതോടൊപ്പം കെഎസ്ആർടിസിക്ക് ഒരു ലക്ഷം രൂപയുടെ പാരിതോഷികവും ലഭിച്ചു.

ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലെ ജാക്കറാൻഡ ഹാളിൽ നടന്ന ചടങ്ങിൽ പുഡുച്ചേരി മുൻ ലെഫ്റ്റനന്റ് ഗവർണർ കിരൺ ബേഡി ഐപിഎസ് (റിട്ട.), അവാർഡ് കൈമാറി. കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ ASRTU വൈസ് ചെയർമാൻ ദ്വാരക തിരുമല റാവു, ഐപിഎസ്, ASRTU എക്സിക്യൂട്ടീവ് ഡയറക്ടർ ടി. സൂര്യകിരൺ, കൂടാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗുകളുടെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊതു ഗതാഗതതെ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ നവീകരണ പ്രവർത്തനങ്ങളും സർവീസ് ഓപ്പറേഷൻ, അഡ്മിനിസ്ട്രേഷൻ, മെയിൻറനൻസ് മേഖലകളിൽ നടപ്പിലാക്കിയ ഗുണപരമായ പരിഷ്ക്കാരങ്ങൾ,പൊതു ഗതാഗതത്തിലെ ആവശ്യകതയുടെ പഠനത്തിൽ നിന്ന് ലഭിച്ച നിർദേശങ്ങൾ, നവീന ആശയങ്ങളിലൂടെ കെഎസ്ആർടിസിയുടെ പ്രവർത്തന നഷ്ടം കുറയ്ക്കുന്നതിനുള്ള പരിഷ്കാരങ്ങൾ എന്നിവയാണ് ഈ അംഗീകാരത്തിന് അടിസ്ഥാനമായത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ മേഘാലയയെ 179 റൺസിന് തകർത്ത് കേരളം

പുതുച്ചേരി : വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ മേഘാലയക്കെതിരെ തകർപ്പൻ...

കണ്ണിൻ്റെ രക്തസമ്മർദ്ദം: സൗജന്യ രോഗനിർണ്ണയ ക്യാമ്പ്

തിരുവനന്തപുരം: സൗജന്യ രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (10/ 3/ 2025)...

പൊലീസിനെ മണിക്കൂറോളം വട്ടം ചുറ്റിച്ച ‘ഏറു-പട-ക്കം’

കഴക്കൂട്ടം: മേനംകുളത്ത് മൊബൈൽ ടവറിന്റെ അടിയിൽ ഏറുപടക്കത്തിന്റെ മാതൃകയിൽ പേപ്പർ ചുരുട്ടി...

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് പരാതി; തിരുവനന്തപുരം സ്വദേശിയെ കഴകത്തിൽ നിന്ന് നീക്കി

തൃശ്ശൂർ: തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് പരാതി. കേരള...
Telegram
WhatsApp