
കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോളേജ് പ്രിൻസിപ്പൽ പോലീസിന് നൽകിയ കത്താണ് റെയ്‌ഡ് നടത്താൻ നിർണായകമായത്.
മാർച്ച് 12 നാണ് പ്രിൻസിപ്പൽ കത്ത് നൽകിയത്. ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുന്നുണ്ടെന്നും ലഹരിക്കായി പണപ്പിരിവ് നടക്കാറുണ്ടെന്നുമാണ് കത്തിൽ പരാമർശിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പൊലീസ് നിർണായക നീക്കം നടത്തിയത്.
അതെ സമയം സംഭവത്തിൽ രണ്ടു പൂർവ വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പൂര്‍വ വിദ്യാര്‍ഥികളായ ആഷിക്കും ശാരിക്കുമാണ് അറസ്റ്റിലായത്. ആഷിക്കാണ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചുനല്കിയതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടു പേരെയും ചോദ്യം ചെയ്യുകയാണ്.