spot_imgspot_imgspot_img

കളമശേരിയിലെ കഞ്ചാവ് വേട്ട: നിർണായകമായത് പ്രിൻസിപ്പലിൻ്റെ കത്ത്

Date:

കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോളേജ് പ്രിൻസിപ്പൽ പോലീസിന് നൽകിയ കത്താണ് റെയ്‌ഡ്‌ നടത്താൻ നിർണായകമായത്.

മാർച്ച് 12 നാണ് പ്രിൻസിപ്പൽ കത്ത് നൽകിയത്. ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുന്നുണ്ടെന്നും ലഹരിക്കായി പണപ്പിരിവ് നടക്കാറുണ്ടെന്നുമാണ് കത്തിൽ പരാമർശിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പൊലീസ് നിർണായക നീക്കം നടത്തിയത്.

അതെ സമയം സംഭവത്തിൽ രണ്ടു പൂർവ വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പൂര്‍വ വിദ്യാര്‍ഥികളായ ആഷിക്കും ശാരിക്കുമാണ് അറസ്റ്റിലായത്. ആഷിക്കാണ് ഹോസ്റ്റലിൽ കഞ്ചാവ്‌ എത്തിച്ചുനല്കിയതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടു പേരെയും ചോദ്യം ചെയ്യുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp