
കൊച്ചി: കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വേട്ടയില്‍ ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഇവരാണ് കേസിലെ മുഖ്യപ്രതികളെന്നാണ് പോലീസ് പറയുന്നത്. സുഹൈല്‍ ഷേഖ്,എഹിന്തോ മണ്ഡല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചത്.
പിടിയിലായവരില്‍ ഒരാള്‍ കഞ്ചാവിന്‍റെ ഹോള്‍സെയില്‍ ഡീലറെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. സുഹൈല്‍ ഭായ് എന്നു വിളിക്കുന്നയാളാണ് കഞ്ചാവ് എത്തിച്ചു നല്‍കിയതെന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ പൂര്‍വ വിദ്യാര്‍ഥികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളുടെ അറസ്റ്റ്. എഹിന്ത കഞ്ചാവിന്‍റെ ഹോള്‍സെയില്‍ ഡീലറാണെന്നാണ് പൊലീസിന്‍റെ നിഗമനം. അറസ്റ്റിലായ രണ്ടു പേരും പശ്ചിമംബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലക്കാരാണ്.


