
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ ഉമ്മയുടെ നിർണായ മൊഴി പുറത്തു. മകൻ തന്നെ അക്രമിച്ചതാണെന്ന് ഉമ്മ ഷെമീന പോലീസിനോട് പറഞ്ഞു. ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞാണ് പിന്നിൽ നിന്ന് ഷാൾ കൊണ്ടു കഴുത്തു ഞെരിച്ചത്.
ബോധം വന്നപ്പോൾ പോലീസുകാർ ജനൽ തകർക്കുന്നതാണ് കണ്ടതെന്നും ഷെമിമ മൊഴി നൽകി. കിളിമാനൂർ സിഐ ഇന്ന് മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു പുതിയ വിവരം നൽകിയത്. ഇതിനു മുൻപും ഷെമീനയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് മൊഴി നൽകിയിരുന്നത്. ആദ്യമായിട്ടാണ് അഫാനെതിരെ ഷെമിന മൊഴി നൽകുന്നത്.
ഭർത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടമുണ്ടായിരുന്നുവെന്നും സംഭവം നടന്ന ദിവസം കടം വാങ്ങിയ 50,000 രൂപ തിരികെ നല്കാനമായിരുന്നുവെന്നും ഷെമീന പറഞ്ഞു. പണം ചോദിച്ച് ബന്ധുവീട്ടില്‍ പോയപ്പോള്‍ അഫാന് അധിക്ഷേപം നേരിട്ടു. ഇതിനു പിന്നാലെ വീട്ടിൽ വന്നതിനു ശേഷമാണ് കൃത്യങ്ങൾ നടത്തിയതെന്നും ഷെമീന പോലീസിനോട് പറഞ്ഞു.


