
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്ത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പ്രധാനമന്ത്രി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചാണ് തരൂർ രംഗത്തെത്തിയത്. യുക്രെയ്നും റഷ്യക്കും ഒരു പോലെ സ്വീകാര്യനായ വ്യക്തിയാണ് മോദി.
രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനവിര്‍ത്താൻ മോദിക്ക് കഴിഞ്ഞു. മാത്രമല്ല മോദിയുടെ നയത്തെ താൻ എതിര്‍ത്തത് അബദ്ധമായെന്നും തരൂര്‍ പറഞ്ഞു. സംഘർഷത്തിൻറെ തുടക്കത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ തരൂർ എതിർത്തിരുന്നു. ഈ പ്രസ്താവനയാണ് അബദ്ധമായതെന്ന് തരൂർ പറയുന്നു. ഡൽഹിയിൽ നടന്ന റെയ്‌സീന ഡയലോഗിലാണ് തരൂരിന്റെ പരാമര്‍ശം.


