
കാക്കനാട്: എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ ഗുരുതരമായ ജാതി അധിക്ഷേപമെന്ന് പരാതി. ജില്ലാ ജയിലിലെ ഫാർമസിസ്റ്റിനാണ് ജാതി അധിക്ഷേപം നേരിടേണ്ടി വന്നത്. സംഭവത്തിൽ മെഡിക്കൽ ഓഫീസറായ ഡോക്ടർ ബെൽന മാർഗരറ്റിനെതിരെ യുവതി പരാതി നൽകി.
മറ്റുള്ളവരുടെ മുന്നിൽവെച്ച് ഡോക്ടർ ബെൽന ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി ഫാർമസിസ്റ്റ് നൽകിയ പരാതിയിൽ പറയുന്നു. പുലയര്‍ക്ക് പാടത്ത് പണിക്ക് പോയാല്‍ പോരെ എന്ന് ആക്ഷേപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
വണ്ടിയിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഡോക്ടറുടെ ശുചിമുറി സ്ഥിരമായി കഴുകിച്ചുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് ഡോക്റ്റർക്കെതിരേ അന്വേഷണം ആരംഭിച്ചു.