spot_imgspot_imgspot_img

ജാതി അധിക്ഷേപം; ജില്ലാ ജയിലിൽ ഡോക്ടർക്കെതിരെ പരാതി നൽകി ഫാർമസിസ്റ്റ്

Date:

കാക്കനാട്: എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ ഗുരുതരമായ ജാതി അധിക്ഷേപമെന്ന് പരാതി. ജില്ലാ ജയിലിലെ ഫാർമസിസ്റ്റിനാണ് ജാതി അധിക്ഷേപം നേരിടേണ്ടി വന്നത്. സംഭവത്തിൽ മെഡിക്കൽ ഓഫീസറായ ഡോക്ടർ ബെൽന മാർഗരറ്റിനെതിരെ യുവതി പരാതി നൽകി.

മറ്റുള്ളവരുടെ മുന്നിൽവെച്ച് ഡോക്ടർ ബെൽന ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി ഫാർമസിസ്റ്റ് നൽകിയ പരാതിയിൽ പറയുന്നു. പുലയര്‍ക്ക് പാടത്ത് പണിക്ക് പോയാല്‍ പോരെ എന്ന് ആക്ഷേപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

വണ്ടിയിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഡോക്ടറുടെ ശുചിമുറി സ്ഥിരമായി കഴുകിച്ചുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് ഡോക്റ്റർക്കെതിരേ അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp