Press Club Vartha

യുവാവ് കുത്തേറ്റ് മരിച്ചു

കൊല്ലം: മലയോര ഗ്രാമമായ കൊല്ലം ജില്ലയിലെ ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സ്വദേശി സുധീഷ് (38) ആണ് കുത്തേറ്റു മരിച്ചത്. ഞയറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായി ഉണ്ടായ വാക്കുതർക്കത്തിനിടെയാണ് സുധീഷിന് കുത്തേറ്റത്. ഉടന്‍ തന്നെ സുധീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സെക്യൂരിറ്റി ജീവനക്കാരൻ ജിബിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഹനം പാർക്ക് ചെയ്യുന്നതു സംബന്ധിച്ച തർക്കമാണു കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ സുധീഷിന്റെ മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. സുധീഷ് സി.ഐ.ടി.യു പ്രവർത്തകനായിരുന്നു.

Share This Post
Exit mobile version