News Week
Magazine PRO

Company

Share This Post
spot_imgspot_img

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

Date:

spot_img

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. വ്യാഴാഴ്ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

8,46,456 പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശിക്ക് പി.എച്ച്.ഡി ലഭിച്ചു

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ പി. എച്ച്. ഡി നേടിയ കണിയാപുരം  പുലരിയിൽ...

ടെക്‌നോപാർക്കിലെ സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ എംഎൽഎമാരും

കഴക്കൂട്ടം: സമൂഹത്തിലെ വ്യാപക മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ അവബോധമുണ്ടാക്കുന്നത് ലക്ഷ്യമിട്ട് ടെക്കികളും കേരളത്തിലെ...

ആശവർക്കർമാർക്കും അംഗൻവാടി ജീവനക്കാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഠിനംകുളം ഗ്രാമപഞ്ചായത്തിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു

തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ...

ചികിത്സയ്ക്കായി രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാരെ മാത്രം സമീപിക്കണം

തിരുവനന്തപുരം: എല്ലാ രോഗികളും രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സിന്റെ അടുത്ത് മാത്രമേ ചികിത്സ...
Telegram
WhatsApp
09:22:21